മഞ്ച്‌കൊണ്ട് കാണിക്കയും പ്രസാദവും തുലാഭാരം തൂക്കലും ;അങ്ങനൊരു ക്ഷേത്രമുണ്ട് കേരളത്തിൽ
കേട്ടാൽ കൗതുകം തോന്നാം ,ഇങ്ങനെയും ഒരു വഴിപാടോ എന്ന് സംശയവും തോന്നാം ,പക്ഷെ വിശ്വസിക്കാം..മഞ്ച് പ്രസാദമായി നല്‍കുന്ന ക്ഷേത്രമുണ്ട് കേരളത്തില്‍. ആലപ്പുഴ ജില്ലയിലെ തലവടിയിലെ തെക്കന്‍ പളനി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലാണ് ഈ അപൂര്‍വ്വ വഴിപാട് .
ക്ഷേത്രത്തിലേക്ക് ഭക്തര്‍ സമര്‍പ്പിക്കുന്ന കാഴ്ച ദ്രവ്യങ്ങളില്‍ നിറഞ്ഞു നിൽക്കുന്ന മഞ്ച് ഒരു കൗതുകം തന്നെയാണ് .വേറെ ഒരു കൗതുകം കുട്ടികളെ തുലാഭാരം നടത്താനും മഞ്ച് കൊണ്ടുതന്നെ . ക്ഷേത്രത്തിനു സമീപത്തുള്ള കടകളില്‍ എല്ലാം തന്നെ മഞ്ച് തന്നെയാണ് പ്രധാന കച്ചവടം. ക്ഷേത്രത്തിലേക്കെത്തുന്ന ആളുകളുടെ കയ്യില്‍ എല്ലാം തന്നെ മഞ്ച് പായ്ക്കറ്റ് കാണാന്‍ കഴിയും. ക്ഷേത്ര പ്രതിഷ്ഠയായ മുരുകനെ മഞ്ച് മുരുകന്‍ എന്നാണ് അറിപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു .മഞ്ച് ക്ഷേത്രത്തിന്റെ പ്രധാന കാണിക്കയായതിന്റെ കഥ കേട്ടാൽ ഒന്ന് ചിരിച്ചുപോയേക്കാം,പക്ഷെ അവിടുത്തുകാർ ആ കഥ വിശ്വസിച്ചു പോവുന്നു .വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രദര്‍ശനത്തിനെത്തിയ ഒരു കുട്ടി മഞ്ച് അമ്പല നടയില്‍ വച്ച് , തൊഴുതു മടങ്ങി വന്നപ്പോള്‍ മഞ്ച് കാണാനില്ല. അതിനു ശേഷം മുരുകനെ പ്രീതിപ്പെടുത്താനായി ഭക്തർ മഞ്ച് കാണിക്ക വെച്ച് തുടങ്ങി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്