×

‘മക്കള്‍ നീതി മയ്യം’:കമല്‍ഹാസന്റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം. വൈകിട്ട് ആറിന് മധുരയില്‍ വെച്ചാണ് ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപനം കമല്‍ഹാസന്‍ നടത്തിയത്.

മധുരയിലെത്തിയ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് കമല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. മക്കള്‍ നീതി മയ്യം എന്നാണ് കമലിന്റെ പാര്‍ട്ടിയുടെ പേര്.പാര്‍ട്ടിയുടെ പേരിനൊപ്പം ചിഹ്നവും പതാകയും പുറത്തിറക്കി. തമിഴകത്തെ രാഷ്ട്രീയ മാറ്റമാണ് തന്റെ ലക്ഷ്യമെന്ന് കമല്‍ പ്രഖ്യാപിച്ചു. ഒരു നാള്‍ കൊണ്ടാട്ടമല്ലെന്നും അദ്ദേഹം വിവരിച്ചു. താന്‍ നേതാവല്ലെന്നും ജനങ്ങളില്‍ ഒരാള്‍ മാത്രമാണെന്നും കമല്‍ വ്യക്തമാക്കി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കം നിരവധിപേര്‍ കമലിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിന് സാക്ഷികളായി.

ഡോ. എപിജെ അബ്ദുള്‍ അബ്ദുള്‍ കലാമിന്റെ വീട് സന്ദര്‍ശിച്ച്‌ അബ്ദുള്‍ കലാമിന്റെ മൂത്ത സഹോദരന്‍ മുഹമ്മദ് മുത്തു മീര ലീലാബി മരൈക്കാരില്‍ നിന്ന് അനുഗ്രഹം വാങ്ങിയ ശേഷമാണ് കമല്‍ഹാസന്റെ പര്യടനം ആരംഭിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top