ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്പര്യം പ്രകടിപ്പിക്കുന്നവര്‍ -സജിത മഠത്തില്‍
കോലഞ്ചേരി: മലയാള സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് നടി സജിത മഠത്തില്‍. എ.കെ.പി.സി.ടി.എ വജ്ര ജൂബിലിയാഘോഷ ഭാഗമായി സെന്റ് പീറ്റേഴ്സ് കോളജില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. വര്‍ഷങ്ങളായി സിനിമരംഗത്ത് പ്രവര്‍ത്തിക്കുന്ന ആള് എന്ന നിലയില്‍ അനുഭവത്തിെന്റ വെളിച്ചത്തിലാണ് ഇത് പറയുന്നത്. താല്പര്യങ്ങള്ക്ക് വഴങ്ങാത്ത നടിമാരെ പിന്നീടുള്ള സിനിമകളില്‍നിന്ന് ഒഴിവാക്കുന്നത് പതിവാണ്. വഴങ്ങാത്ത നടിമാര്‍ക്ക് തലക്കനമാണെന്നും വേതനം കൂടുതലാണെന്നുമൊക്കെയാകും പ്രചരിപ്പിക്കുക.
ഏറ്റവുമധികം ചൂഷണത്തിനും മനുഷ്യാവകാശ നിഷേധത്തിനും ഇരയാകുന്നവരാണ് സിനിമയിലെ സ്ത്രീകള്‍. ഫെഫ്കയെപ്പോലുള്ളവര്‍ സ്ത്രീവിരുദ്ധത സ്വാഭാവികമാണെന്ന് പറയുന്ന മനുഷ്യരുടെ സംഘടനയാണ്. ചൂഷണം തുറന്നുപറയുന്ന നടികള്‍ക്ക് വേതന, തൊഴില്‍ സുരക്ഷ ഇല്ലാതാകുകയാണെന്നും അവര്‍ പറഞ്ഞു.
പുരോഗമനം അവകാശപ്പെടുമ്ബോഴും ട്രാന്‍സ്ജെന്‍ഡറുകളോടുള്ള കേരളീയ സമൂഹത്തിെന്റ പെരുമാറ്റം നിരാശാജനകമാണെന്ന് മലയാളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കവി വിജയരാജ മല്ലിക പറഞ്ഞു. ജില്ല പ്രസിഡന്റ് ഡോ.വിനോദ്കുമാര്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രഫ.എ.ജി. ഒലീന ഉദ്ഘാടനം ചെയ്തു. ഡോ.വിജു ജേക്കബ്, ഡോ.വി.പി. മര്‍ക്കോസ്, ഡോ.മാത്യു ജേക്കബ്, ഡോ.സി.എം. ശ്രീജിത്, എ.യു. അരുണ്‍, റീജാജോസ്, ഡോ.ബിനോജ് മാത്യു എന്നിവര്‍ സംസാരിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്