×

ബി.എസ്.എന്‍.എല്‍ 4ജി സേവനം വരുന്നു ;കേരളം ആദ്യ 4ജി സര്‍ക്കിള്‍

കൊച്ചി: ജനുവരിയോടെ ബി.എസ്.എന്‍.എല്‍ കേരളത്തില്‍ 4ജി സേവനം ആരംഭിക്കും. തുടര്‍ന്ന് ഒഡിഷയിലും സേവനം ലഭ്യമാക്കും. ഇതോടെ മൊബൈല്‍ ഡാറ്റ ഉപയോക്താക്കള്‍ക്കിടയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാകുമെന്നാണ് പൊതുമേഖലാസ്ഥാപനമായ ബിഎസ്‌എന്‍.എല്ലിന്റെ വിശ്വാസം.

എല്‍ടിഇഅടിസ്ഥാനമാക്കിയാണ് 4ജി സേവനം ബി.എസ്.എന്‍.എല്‍ നല്‍കുന്നത്. കേരളമാണ് തങ്ങളുടെ ആദ്യ 4ജി സര്‍ക്കിള്‍. 3ജി കവറേജ് കുറഞ്ഞ പ്രദേശങ്ങളിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കേരള സര്‍ക്കിള്‍ സിഎംഡി അനുപം ശ്രീവാസ്തവ പറഞ്ഞു.
ഇപ്പോള്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് 3ജി സൗകര്യം കുറവുള്ള സ്ഥലങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഭാരതി എയര്‍ടെല്ലും വോഡാഫോണും ജിയോയും 4ജിയിലേക്കുള്ള ആദ്യപടി വച്ചുകഴിഞ്ഞു. ഈ സ്വകാര്യ കമ്ബനികളോടാണ് ബി.എസ്.എന്‍.എല്‍ മത്സരിക്കുന്നത്. നിലവിലുള്ള ടവറുകള്‍ 4ജി സേവനം ലഭ്യമാക്കാന്‍ പര്യാപ്തമായവയാണ്. ആവശ്യം വന്നാല്‍ പുതിയ ടവറുകള്‍ സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എല്‍.ടി.ഇ അടിസ്ഥാനമാക്കിയ 4ജി സേവനമാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കുന്നത്. ഇതിലൂടെ അതിവേഗ ഡാറ്റയും ഉപഭോക്തൃ അനുഭവവും ഉണ്ടാകും.

ഒരു സ്പെക്‌ട്രം കൂടി ബി.എസ്.എന്‍.എല്‍ ആവശ്യപ്പെടുന്നുണ്ട്. അധികമായി ഒരു സ്പെക്‌ട്രം ലഭ്യമായാല്‍ ബെംഗളൂരുവിലും ഹൈദരാബാദിലും 4ജി സേവനം ആരംഭിക്കും.
ബി.എസ്.എന്‍.എല്ലിന് രാജ്യമൊട്ടാകെ 10കോടി ഉപയോക്താക്കളാണുള്ളത്. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 10,000 4ജി ടവറുകള്‍ 2018ഓടെ സ്ഥാപിക്കുമെന്നും ഇതോടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്നും അനുപം ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top