×

ബിജെപി നേതാവ് എച്ച്. രാജയുടെ ട്വീറ്റിനു പിന്നാലെ തമിഴ്നാട്ടില്‍ സംഘപരിവാറന്റെ വ്യാപക ആക്രമണം

പ്രതിമകള്‍ അടിച്ചുതകര്‍ത്തു. സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഇ.വി.ആര്‍ രാമസ്വാമിയുടെ (പെരിയാര്‍) ഇന്നലെ രാത്രിയോടെയാണ് അടിച്ചു തകര്‍ത്തത്. പെരിയാറിന്റെ പ്രതിമ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് ഡി.രാജ ട്വിറ്ററില്‍ കുറിപ്പ് രേഖപ്പെടുത്തിയിരുന്നു

‘ത്രിപുരയിലെ ലെനിന്‍ വീഴ്ച ബി.ജെ.പി വിജയകരമായി പൂര്‍ത്തിയാക്കി. തമിഴ്നാട്ടിലെ ഇ.വി രാമസാമി പ്രതിമകളുടെ വീഴ്ചയ്ക്കായി കാത്തിരിക്കുക.’ എന്നായിരുന്നു രാജയുടെ ട്വീറ്റ്.

ത്രിപുരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്‌ളാദിമിര്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിനു പിന്നാലെയാണ് എച്ച്. രാജ വിവാദമായ ട്വീറ്റ് ചെയ്തത്. വിവാദമായതിനെ തുടര്‍ന്ന് ട്വീറ്റ് രാജ പിന്‍വലിച്ചെങ്കിലും സമൂഹമാധ്യമങ്ങളില്‍ ട്വീറ്റ് പ്രചരിച്ചിരുന്നു. നേരത്തേ ബി.ജെ.പി യുവജന വിഭാഗം വൈസ് പ്രസിഡന്റ് എസ്.ജി സൂര്യയും സമാനമായ ട്വീറ്റ് ചെയ്തിരുന്നു.

‘ത്രിപുരയില്‍ ലെനിനിന്റെ വീഴ്ച ബി.ജെ.പി വിജയകരമായി നടപ്പാക്കി. തമിഴ്‌നാട്ടിലെ ഇ.വി രാമസ്വാമി പ്രതിമ വീഴുന്ന നാളിനായി കാത്തിരിക്കുന്നു’ എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. ട്വീറ്റ് വിവാദമായെങ്കിലും തന്റെ നിലപാടുറപ്പിച്ച് സൂര്യ വീണ്ടും ട്വീറ്റ് ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെ വെല്ലൂരിലുള്ള മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഓഫീസില്‍ സ്ഥാപിച്ചിരുന്ന പെരിയാറിന്റെ പ്രതിമയാണ് രണ്ടുപേര്‍ തകര്‍ത്തത്. രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. ചില്ലുകള്‍ പൊട്ടുകയും പ്രതിമയിലെ മൂക്ക് തകരാറിലാകുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ മദ്യപിച്ചിരുന്നുവന്ന് പൊലീസ് പറയുന്നു.

പെരിയാര്‍ ഇ.വി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കുമെന്നു പറഞ്ഞ യുവമോര്‍ച്ച നേതാവ് എച്ച്.ജി സൂര്യയെ അറസ്റ്റുചെയ്യണമെന്ന് നേരത്തേ ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു. പെരിയാറിന്റെ പ്രതിമ ഒന്നു തൊടാന്‍ പോലും ആരെയും അനുവദിക്കില്ല. അത്തരം ഗൂഢശ്രമങ്ങളെ സംഘടിതമായി എതിര്‍ക്കും. ഈ പ്രസ്താവന നടത്തിയ സൂര്യക്കെതിരെ ഗുണ്ട ആക്ട് പ്രകാരം കേസെടുക്കണമെന്നുമാണ് സ്റ്റാലിന്‍ പറഞ്ഞത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top