×

ബിജെപി നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയായി സിബിഐ മാറി;പിണറായി വിജയന്‍

കൊച്ചി: ബിജെപി നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയായി സിബിഐ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യോളി മനോജ് വധക്കേസില്‍ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവെന്നും പിണറായി.

കൊയിലാണ്ടിയില്‍ നടന്ന കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ സമാപാന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

ബിജെപി ഭരണത്തില്‍ സി ബി ഐ യെ കേന്ദ്ര സര്‍ക്കാര്‍ സി പി ഐ (എം) നെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് പിണറായി വ്യക്തമാക്കി.

രാജ്യത്ത് ദളിതര്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയില്‍ ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിന് അവിടുത്തെ ബി ജെ പി സര്‍ക്കാരിനായില്ല. ആര്‍ എസ് എസ് സവര്‍ണ്ണ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നത് കൊണ്ടാണിതെന്നും പിണറായി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top