×

ബിജെപിയുടെ മണ്ടന്‍ നേതാവാണ് കെ സുരേന്ദ്രനെന്നും കാരാട്ട് ഫൈസല്‍

സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ ബിഎംഡബ്ല്യു മിനികൂപ്പര്‍ കാറിലായിരുന്നു കോടിയേരി സഞ്ചരിച്ചതെന്നും ഇയാള്‍ ഡിആര്‍ഐ കേസിലെ പ്രതിയാണെന്നും ആരോപിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന് കടുത്ത മറുപടിയുമായി കാരാട്ട് ഫൈസല്‍. സുരേന്ദ്രന്‍ പറഞ്ഞതുപോലെ താന്‍ ഒരു കേസിലേയും പ്രതിയുമല്ലെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ പ്രസ്താവന പൂര്‍ണരൂപം താഴെ വായിക്കാം.

ബിജെപിയുടെ മണ്ടന്‍ നേതാവ് കെ സുരേന്ദ്രന് കാരാട്ട് ഫൈസലിന്റെ മറുപടിയെന്ന പേരിലുള്ള ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ.

കൊടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കൊടുവള്ളിയില്‍ നടന്ന എല്‍ഡിഎഫ് ജനജാഗ്രതാ യാത്രയില്‍ എന്റെ കാറ് സ്വീകരണത്തിന് ഉപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമായ ഒരു പോസ്റ്റിട്ടതായി ശ്രദ്ധയില്‍പ്പെട്ടു. കൊടുവള്ളി മുനിസിപ്പാലിറ്റി പറമ്ബത്തുകാവ് ഡിവിഷനിലെ കൗണ്‍സിലറായ എന്റെ വാഹനം ഈ സ്വീകരണ പരിപാടിയില്‍ ഉപയോഗിച്ചതില്‍ എന്തെങ്കിലും തെറ്റുള്ളതായി ഞാന്‍ കരുതുന്നില്ല.

വസ്തുതകള്‍ മനസ്സിലാക്കാതെ എനിക്കെതിരെ പോസ്റ്റിട്ട സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതലും അദ്ദേഹത്തിന്റെ വിവരക്കേടാണ് വ്യക്തമാക്കുന്നത്. ആരെങ്കിലും ചര്‍ദ്ദിച്ചത് സ്വാദോടെ വിഴുങ്ങുകയും സോഷ്യല്‍ മീഡിയയില്‍ തുപ്പുകയും ചെയ്യുന്നതിന് മുമ്ബ് സുരേന്ദ്രന് കാര്യമെന്ത് എന്നതിനെക്കുറിച്ച്‌ ഒരു അന്വേഷണം നടത്താമായിരുന്നു.

2013 ല്‍ നടന്ന കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡിആര്‍ഐ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും അവരെ കോഫേപോസ പ്രകാരം കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തിരുന്നു. സ്ഥലത്തില്ലാത്ത രണ്ട് പേര്‍ക്കെതിരെ കോഫേപോസ നിയമപ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവ് നിലനില്‍ക്കുന്നതായുമാണ് എന്റെ അറിവ്.

ഈ കേസിലെ ഒരു പ്രതിയും എന്റെ ബന്ധുവും സുഹൃത്തുമായിരുന്ന വ്യക്തിയുടെ ഭാര്യയുടെ പേരിലുള്ള കെഎല്‍ 57 എച്ച്‌ 7 എന്ന ഓഡി ക്യു7 കാര്‍ എന്റെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു എന്നതിന്റെ പേരില്‍ എന്നെ ഡിആര്‍ഐ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. അതല്ലാതെ സുരേന്ദ്രന്‍ പറഞ്ഞതുപോലെ എനിക്കെതിരെ കോഫേപോസ ചുമത്തിയിട്ടില്ല. ഞാന്‍ ഒരു കേസിലും പ്രതിയുമല്ല.

ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയായ ഡി.ആര്‍.ഐ എന്താണെന്ന് പോലും അറിയാത്ത കെ. സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണം എന്നെ വ്യക്തിപരമായി തേജോവധം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് എന്ന് മനസ്സിലാക്കുന്നതിനാല്‍ സുരേന്ദ്രനെതിരില്‍ മാനനഷ്ടക്കേസ് നല്‍കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.

ഇത്തരം വിലകുറഞ്ഞ കുപ്രചരണങ്ങളിലൂടെ എന്നെ തകര്‍ക്കാമെന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ടവര്‍ വൃഥാ വ്യായാമമാണ് നടത്തുന്നത് എന്ന് ഓര്‍മ്മപ്പെടുത്തുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top