×

ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴവാങ്ങിയത് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മാണി മുഖ്യമന്ത്രിയായിരിക്കെ ബാര്‍ തുറക്കാന്‍ കോഴവാങ്ങിയെന്ന് ആരോപിച്ച് അബ്കാരി ബിജു രമേഷ് നല്‍കിയ പരാതിയിലാണ് കെ.എംമാണി അന്വേഷണം നേരിട്ടത്. യു.ഡി.എഫ് ഭരണകാലയളവില്‍ കെ.എം മാണി ധനമമന്ത്രിയായിരിക്കെയാണ് വിവാദമായ കേസ് കോടതിയില്‍ വരുന്നത്. അന്വേഷണം വിജിലന്‍സ് ഏറ്റെടുക്കുകയും രണ്ടുതവണ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മാണിയെ കുറ്റവിമുക്തനാക്കിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മാണി പണം വാങ്ങിയെന്ന് തെളിയിക്കാന്‍ വ്യക്തമായ സാക്ഷി മൊഴി ഇതുവരെ അന്വേഷണ സംഘത്തിന് കിട്ടിയിയിരുന്നില്ല. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജനുവരി 13ന് വിജിലന്‍സ് 45ദിവസത്തെ സമയം ചോദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ബാര്‍ ലൈസന്‍സ് പുതുക്കാന്‍ പാലായിലെ വീട്ടിലെത്തി കെ.എം മാണിക്ക് പണം നല്‍കിയെന്ന ആരോപണം തെളിയിക്കാന്‍ ഇതുവരെ വ്യക്തമായ സാക്ഷിമൊഴിയില്ല . പണം നല്‍കിയതിന് തെളിവായി ബിജു രമേഷ് നല്‍കിയ ശബ്ദ രേഖ എഡിറ്റ് ചെയ്തതാണെന്നാണ് ഫോറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍. മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാക്ഷിമൊഴികളോ ശാസ്ത്രീയ തെളിവുകളോ ആയില്ലെന്നാണ് വിജിലന്‍സ് ഭാഷ്യം. അതേ സമയം മാണിയെ പ്രൊസിക്യൂട്ട് ചെയ്യാനാവുന്ന തെളിവുകളുണ്ടെന്നാണ് ആദ്യം അന്വേഷണം നടത്തിയ എസ്.പി സുകേശന്‍ കണ്ടെത്തിയത്. പിന്നീട് കെ.എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. കോടതി തുടരന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നതിന് അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണിത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം മുന്‍പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top