ബാബുവിെന്റ സ്വത്ത് സമ്ബാദനക്കേസും തിരുവഞ്ചൂരിെന്റ ഹരജിയും ഇന്ന് ഹൈകോടതിയില്‍
കൊച്ചി: കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാകും എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും. വിജിലന്‍സ് ഡയറക്ടറുടെ നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിക്കുക. അന്വേഷണ ഉദ്യോഗസ്ഥെന്റ മറുപടി സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടറുടെ വിശദീകരണം. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് നേരത്തെ രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയറക്ടറുടെ വിശദീകരണം വേണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന് എതിരെ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും അടിസ്ഥാന രഹിതവുമാണ്. ഇത് നീക്കം ചെയ്യണം. പ്രത്യേക സംഘത്തിെന്റ നിയമ വിരുദ്ധ അന്വേഷണം തടയണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തിരുവഞ്ചൂരിെന്റ ഹര്‍ജി. ചീഫ് സെക്രട്ടറിയും ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും ആണ് എതിര്‍ കക്ഷികള്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്