ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31ലേക്ക് നീട്ടി.
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ നാളെ പുറത്തിറക്കും. അറ്റോണി ജനറല്‍ കെ.കെ.വേണുഗോപലാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്.
എന്നാല്‍, ഇതുവരെ ആധാര്‍ എടുക്കാത്തവര്‍ക്ക് മാത്രമായിരിക്കും നീട്ടിയ സമയപരിധി ലഭ്യമാവുകയുള്ളൂവെന്നും സൂചനയുണ്ട്.
അതേസമയം മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയംപരിധി നീട്ടിയിട്ടില്ലെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ ബാങ്ക് അക്കൗണ്ടിന് ഡിസംബര്‍ 31, മൊബൈലിന് അടുത്തവര്‍ഷം ഫെബ്രുവരി ആറ് എന്നിങ്ങനെയാണ് ആധാറുമായി ബന്ധിപ്പിക്കേണ്ട സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
ആധാര്‍ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്