ബാഗേജിലെ മോഷണം ദുബൈയില്‍ നിന്നാകാമെന്ന് അതോറിറ്റിയും പൊലീസും
കരിപ്പൂര്‍: ബാഗേജ് മോഷ്ടിച്ച സംഭവം ഗൗരവത്തോടെ കാണുവെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി. സി.സി.ടി.വി പരിശോധിച്ചതില്‍ നിന്ന് മോഷണത്തിെന്റ ദൃശ്യങ്ങളൊന്നും കണ്ടെത്താന് സാധിച്ചിട്ടില്ല. ദുബൈ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അതേ സമയം, ബാഗേജില്‍ നിന്ന് സാധനങ്ങള്‍ നഷ്ടമായ സമദ് കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തില് വിമാനമിറങ്ങിയ യാത്രക്കാരുടെ ബാഗേജില്നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായതായി പരാതിയുയര്ന്നിരുന്നു. ചൊവ്വാഴ്ച രാവിലെ 7.30ന് ദുബൈയില്നിന്ന് എയര് ഇന്ത്യ എക്സ്പ്രസില് കരിപ്പൂരിലെത്തിയ യാത്രക്കാരുടെ ബാഗേജുകള് കുത്തിത്തുറന്ന് സ്വര്ണം, വാച്ച്, രണ്ട് മൊബൈല് ഫോണ്, പണം എന്നിവ മോഷ്ടിച്ചെന്നായിരുന്നു ആക്ഷേപം. പല യാത്രക്കാരുടെയും ബാഗുകളുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. തുടര്ന്ന് ഇവര് സംഭവം വിശദീകരിച്ച് ഫേസ്ബുക്കില് വിഡിയോ പോസ്റ്റ് ചെയ്യുകയും ഇത് സമൂഹമാധ്യമങ്ങളില് വൈറലാവുകയുമായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്