×

ബസ് യാത്രാ നിരക്ക് കുത്തനെ ഉയര്‍ത്തി; തമിഴ്നാട് സര്‍ക്കാറിനെതിരെ പ്രതിപക്ഷം ശക്തമായ സമരത്തിലേക്ക്

ചെന്നൈ: ബസ് യാത്രാ നിരക്ക് കുത്തനെ ഉയര്‍ത്തിയ തമിഴ്നാട് സര്‍ക്കാരിനെ നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ പ്രക്ഷോഭത്തിന്. നിരക്ക് വര്‍ധിപ്പിച്ച മുഖ്യമന്ത്രി കെ.പളനിസാമിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും രാജിവച്ച്‌ വീട്ടില്‍ പോകണമെന്നും ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷം ഇന്നു മുതല്‍ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ്.

ബസ് ചാര്‍ജ് ഒരിക്കല്‍ വര്‍ധിപ്പിച്ചാല്‍ അത് കുറയ്ക്കാന്‍ കഴിയില്ല. അതിനാല്‍ ജനവിരുദ്ധ നയം സ്വീകരിച്ച മുഖ്യമന്ത്രി രാജിവയ്ക്കുകയാണ് വേണ്ടതെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടി ‘സാഡിസ്റ്റ്’ ആണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞയാഴ്ചയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ബസ് നിരക്ക് വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 20 ശതമാനം മുതല്‍ 54% ശതമാനം വരെ നിരക്ക് വര്‍ധനവാണ് ഉണ്ടായത്. ആറു വര്‍ഷത്തേക്കാണ് നിരക്ക് വര്‍ധന.

പുതിയ നിരക്ക് പ്രകാരം പത്തു കിലോമീറ്റര്‍ വരെയുള്ള മിനിമം യാത്രയ്ക്ക് ഉണ്ടായിരുന്ന കൂലി അഞ്ച് രൂപയില്‍ നിന്ന് ആറു രൂപയായി വര്‍ധിപ്പിച്ചു. (20% വര്‍ധനവ്). 30 കിലോമീറ്റര്‍ യാത്രയ്ക്ക് ഈടാക്കിയിരുന്ന 33 രൂപ നിരക്ക് 51 രൂപയായാണ് വര്‍ധിപ്പിച്ചത്. 54.54% വര്‍ധനവാണ് വന്നത്. ഇതുവഴി 3,600 കോടി രൂപയുടെ അധിക വരുമാനമാണ് ബസ് ഉടമകള്‍ക്ക് ലഭിക്കുക. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top