×

ബസിനടിയില്‍ മൃതദേഹം കുടുങ്ങിയതറിയാതെ കെ.എസ്​.ആര്‍.ടി.സി സഞ്ചരിച്ചത്​ 70 കിലോമീറ്റര്‍

ബംഗളൂരു: കര്‍ണാടക ആര്‍.ടി.സിയുടെ നോണ്‍ എ.സി സ്ലീപ്പര്‍ ബസ്​ മൃതദേഹവുമായി സഞ്ചരിച്ചത്​ 70 കിലോമീറ്റര്‍. മൃതദേഹം അടിയില്‍ കുടുങ്ങിയതറിയാ​െതയാണ്​ ബസ്​ ഇത്രയും ദൂരം സഞ്ചരിച്ചത്​. മൈസൂരില്‍ നിന്ന്​ മാണ്ഡ്യ- ചന്നപ്പട്ടണം വഴി ബംഗളൂരുവിലേക്ക് പോകുന്ന ബസിലാണ്​ മൃതദേഹം കുടുങ്ങിയത്​.

സംഭവത്തില്‍ ശാന്തി നഗര്‍ ഡിപ്പോയി​െല ഡ്രൈവര്‍ മൊഹിയുദ്ദീനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ബസ്​ ചന്നപ്പട്ടണ​െത്തത്തിയപ്പോള്‍ എന്തോ ശബ്​ദം കേട്ടതായി ഡ്രൈവര്‍ പറഞ്ഞു. ബസ്​ കല്ലിലിടിച്ചതാണ്​ എന്നു കരുതി. റിയര്‍ വ്യു മിററിലൂടെ നോക്കിയപ്പോള്‍ ഒന്നും കണ്ടില്ല. അങ്ങനെ യാത്ര തുടരുകയായിരുന്നുവെന്ന്​ ഡ്രൈവര്‍ പറഞ്ഞു.

ശനിയാഴ്​ച പുലര്‍ച്ചെ 2.35ഒാടെ ബസ്​ ബംഗളൂരുവി​െലത്തി. ബസ്​ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ഉറങ്ങാന്‍ പോയി. പിന്നീട്​ രാവി​െല എട്ടുമണിയോടെ ബസ്​ കഴുകാന്‍ ആളെത്തിയപ്പോഴാണ്​ മൃതദേഹം കണ്ടത്​. തുടര്‍ന്ന്​ പൊലീസി​െന വിവരമറിയിക്കുകയായിരുന്നു. 30നും 40നും ഇടയില്‍ പ്രായമുള്ളയാളാണ്​ ബസിനടയില്‍ കുടുങ്ങി മരിച്ചത്​.

ആ​െള ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവറെ അറസ്​റ്റ്​ ചെയ്​തുവെന്ന്​ പൊലീസ്​ പറഞ്ഞു. 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഡ്രൈവര്‍ ഇതുവരെ ഒരപകടവും വരുത്തിയിട്ടി​ല്ലെന്ന്​ കെ.എസ്​.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top