ശബരിമലയില്‍ അയ്യപ്പന്റെ ഉറക്കുപാട്ടായ’ഹരിവരാസനം’തെറ്റുകള്‍ തിരുത്തി വീണ്ടും ആലപിക്കാനൊരുങ്ങി യേശുദാസ്.
എരുമേലി: ശബരിമലയില്‍ അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം നിലവിലുള്ള തെറ്റുകള്‍ തിരുത്തി വീണ്ടും ആലപിക്കാനൊരുങ്ങുകയാണ് യേശുദാസ്.
വര്‍ഷങ്ങള്‍ക്കു മുമ്ബ് ചിട്ടപ്പെടുത്തിയ പാട്ടില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി പുനക്രമീകരിക്കുമെന്ന് നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വിശദമാക്കിയിരുന്നു.
ഹരിവരാസനത്തിലെ പിഴവുകള്‍ യേശുദാസിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചെന്നും എ പത്മകുമാര്‍ പറഞ്ഞു.
ഇതു യാഥാര്‍ഥ്യമായാല്‍ പഴയ പാട്ട് മാറ്റി സംശുദ്ധമായ കീര്‍ത്തനം തന്നെ ശബരിമലയില്‍ പ്രാബല്യത്തിലാക്കുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.
അയ്യപ്പന്റെ അനുഗ്രഹത്താല്‍ ഈ തെറ്റുകള്‍ തിരുത്തി ആലപിക്കാനായാല്‍ അത് സന്തോഷത്തോടെ നിര്‍വ്വഹിക്കാന്‍ തയ്യാറാണെന്ന് യേശുദാസ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
1922ല്‍ ശാസ്താംകോട്ട കോന്നകത്ത് ജാനകി അമ്മ അഷ്ടക രൂപത്തില്‍ രചിച്ച കീര്‍ത്തനമാണ് ഹരിവരാസനം.
1975ല്‍ മെരിലാന്‍ഡ് സുബ്രഹ്മണ്യം നിര്‍മ്മിച്ച് ശ്രീകുമാരന്‍ തമ്ബി സംവിധാനം ചെയ്ത സ്വാമി അയ്യപ്പന്‍ എന്ന സിനിമയ്ക്കുവേണ്ടി ദേവരാജന്‍ മാസ്റ്ററാണ് കീര്‍ത്തനം ചിട്ടപ്പെടുത്തിയത്.
അന്ന് പക്ഷേ ആലാപനം അനായാസമാക്കാന്‍ ദേവരാജന്‍ മാസ്റ്റര്‍ ഓരോ വരിയിലും ഉണ്ടായിരുന്ന സ്വാമി ഒഴിവാക്കുകയായിരുന്നു. രണ്ടുവാക്കുകള്‍ ചേര്‍ത്തപ്പോള്‍ ബോധപൂര്‍വ്വമല്ലെങ്കിലും ഒരു പിഴവും വന്നുകൂടി. അരി(ശത്രു), വിമര്‍ദ്ദനം(നിഗ്രഹം) എന്നീ പദങ്ങള്‍ പിരിച്ച് ഉച്ചരിക്കേണ്ടതായിരുന്നു എന്നാല്‍ അരിവി മര്‍ദ്ദനം എന്നാണ് പാടിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്