×

ഫോണ്‍ കെണി: ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മംഗളം ഫോണ്‍ കെണി കേസില്‍ മന്ത്രി എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവേ സംസ്ഥാന സര്‍ക്കാരിനോടും ഹര്‍ജിക്കാരിയോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഹര്‍ജിക്കാരിയായ മഹാലക്ഷ്മിക്ക് പൊതു താല്‍പര്യമില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു . ഇവര്‍ നല്‍കിയിരിക്കുന്നത് വ്യാജ വിലാസമാണെന്നും സര്‍ക്കാര്‍ അറിയിച്ചു . ഇതിനിടെ കേസില്‍ കക്ഷിചേരാന്‍ അനുമതി തേടി രണ്ട് ഹര്‍ജികള്‍ കോടതിയിലെത്തി.

ആദ്യ കേസിലെ പ്രതിയും മംഗളം ജീവനക്കാരനുമായ എസ് വി പ്രദീപ് , അഡ്വ ബിജു ജോസഫ് എന്നിവരാണ് കോടതിയെ സമീപിച്ചത്. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ളതാണ് മംഗളം ജീവനക്കാരന്റെ ഹര്‍ജി.

ഈ രണ്ട് ഹര്‍ജികളും ഒരുമിച്ച്‌ പരിഗണിക്കും. കേസ് പെട്ടെന്ന് അവസാനിപ്പിച്ച കീഴ് കോടതി നടപടി നിയമപരമല്ലെന്നാണ് ഹര്‍ജിക്കാരിയുടെ വാദം . മംഗളം ജീവനക്കാരി മൊഴി മാറ്റിയതില്‍ അസ്വഭാവികത ഉണ്ടെന്നും , യുവതി സ്വാധീനിക്കപ്പെട്ടുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു .

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top