ഫോണ്‍കെണി വിവാദം : ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും
തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്ക് വഴിവെച്ച ഫോണ്‍കെണി വിവാദം സംബന്ധിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും.
ജസ്റ്റിസ് ആന്‍ണി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനെ മംഗളം ചാനല്‍ ഫോണ്‍കെണിയില്‍ കുടുക്കിയതാണെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാനും മേധാവിയെ പ്രോസിക്യൂട്ട് ചെയ്യാനും നടപടി വേണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.
വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള മാധ്യമങ്ങളുടെ കടന്ന് കയറ്റം ഒഴിവാക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നും ജഡ്ജി പി.എസ്. ആന്റണി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യങ്ങളും മന്ത്രിസഭയുടെ പരിഗണനയില്‍ വരും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്