പ്രേക്ഷക പുരസ്കാരം: വോട്ടെടുപ്പ് വ്യാഴാഴ്ച മുതല്‍

തിരുവനന്തപുരം: 22-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രം തെരഞ്ഞെടുക്കാന്‍ പ്രതിനിധികള്‍ക്ക് അവസരമൊരുക്കുന്ന ഓഡിയന്‍സ് പോള്‍ വ്യാഴാഴ്ച ആരംഭിക്കും. രാവിലെ 10ന് ആരംഭിക്കുന്ന വോട്ടെടുപ്പ് 24 മണിക്കൂര്‍ നീളും.രജിസ്ട്രേഷന് ഐ.ഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്തും എസ്.എം.എസ് വഴിയും മൊബൈല്‍ ആപ് വഴിയും വെബ്സൈറ്റ് വഴിയും വോട്ട് രേഖപ്പെടുത്താം.
ടാഗോര്‍, കൈരളി, കലാഭവന്‍ എന്നിവിടങ്ങളില്‍ സജ്ജീകരിച്ച ഹെല്പ് ഡെസ്ക്കുകളില് സാങ്കേതിക സഹായം ലഭ്യമായിരിക്കും. എസ്.എം.എസ് അയക്കേണ്ട ഫോര്‍മാറ്റ് IFFK SPACE MOVIE CODE അയക്കേണ്ട നമ്ബര്‍ 56070. മത്സരവിഭാഗത്തിലെ ചിത്രങ്ങളുടെ മൂവി കോഡ് ഇ-മെയില്‍ ആയും എസ്.എം.എസ് ആയും പ്രതിനിധികള്‍ക്ക് വോട്ടെടുപ്പിന് മുമ്ബേ ലഭിക്കുന്നതാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്