×

പ്രവാസി ചിട്ടികള്‍ മാര്‍ച്ച്‌ ഒന്ന് മുതല്‍ നിലവില്‍ വരും.

കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ധനകാര്യ മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച പ്രവാസി ചിട്ടികള്‍ മാര്‍ച്ച്‌ ഒന്ന് മുതല്‍ നിലവില്‍ വരും. ഡിസംബറില്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്നതിലെ കാലതാമസം കൊണ്ടാണ് മാര്‍ച്ചിലേക്ക് നീട്ടിയത്. പൂര്‍ണ്ണമായും ഓണ്‍ലൈനായിട്ടായിരിക്കും ചിട്ടിയുടെ നടപടിക്രമങ്ങള്‍.

സംസ്ഥാനത്തിന്റെ വികസന പദ്ധതികളിലേക്ക് മൂന്ന് വര്‍ഷം കൊണ്ട് 10,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് കെ.എസ്.എഫ്.ഇ വഴി ചിട്ടികള്‍ ആരംഭിക്കുന്നത്. സമാഹരിക്കുന്ന തുക കിഫ്ബി വഴിയാകും പ്രയോജനപ്പെടുത്തുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്ക, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലും ചിട്ടി ആരംഭിക്കും.പരമാവധി വരിക്കാരെ ചേര്‍ക്കാന്‍ വിദേശത്ത് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തും. നിലവില്‍ 10 ലക്ഷം രൂപ വരെയുള്ള ചിട്ടികള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം പേരെ ഒരു വര്‍ഷത്തിനുള്ളില്‍ ചേര്‍ക്കുകയാണ് ലക്ഷ്യം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top