×

പ്രളയക്കെടുതി; ഇന്ന് മരിച്ചത് ഏഴ് പേര്‍; കൂടുതല്‍ കേന്ദ്ര സേനയെ വേണമെന്ന് ഉന്നത തല യോഗത്തില്‍ തീരുമാനം

മൂന്നാറില്‍ പോസ്റ്റ് ഓഫീസിന് സമീപം ലോഡ്ജ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ഏഴ് പെരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മലപ്പുറം പുളിക്കല്‍ കൈതക്കുണ്ടയില്‍ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് കണ്ണനാരി അസീസും ഭാര്യ സുനീറയും മരിച്ചു. അടുത്തമുറിയിലായിരുന്ന മക്കള്‍ രക്ഷപ്പെട്ടു. തൃശൂര്‍ വലപ്പാട് പൊട്ടിവീ വൈദ്യുത കമ്ബിയില്‍ തട്ടി ഷോക്കേറ്റ് മത്സ്യത്തൊഴിലാളിയായ രവീന്ദ്രന്‍ മരിച്ചു. റാന്നിയില്‍ മുങ്ങിയ വീട്ടില്‍ ഷോക്കേറ്റ് ഒരാളും മരിച്ചു.

ചിരിത്രത്തിലാദ്യമായാണ് ഇത്രയും അണക്കെട്ടുകള്‍ ഒരുമിച്ച്‌ തുറക്കുന്നത്. പമ്ബ അണക്കെട്ട് തുറന്നതും ശക്തമായ മഴയും പമ്ബാനദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമായി. പമ്ബ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. റാന്നി ടൗണ്‍, ഇട്ടിയപ്പാറ, വടശേരിക്കര, ആറന്മുള സത്രക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നെടുമ്ബാശേരി എയര്‍പ്പോര്‍ട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് നാല് ദിവസത്തേക്ക് അടച്ചിരിക്കുകയാണ്. റണ്‍വേയിലും പാര്‍ക്കിങ് ബേയിലും വെള്ളം നിറഞ്ഞൊഴുകുകയാണ്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയിലും വെള്ളം കയറയതോടെയാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. ചെങ്കല്‍തോട് കരകവിഞ്ഞ് ഒഴുകുന്നതാണ് വിമാനത്താവളത്തില്‍ വെള്ളം കയറാന്‍ കാരണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top