പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ന്യൂഡല്‍ഹി: മോദിയുടെ സ്വകാര്യ ആപ്പില്‍ ചേരുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ മറ്റൊരു കമ്പനിക്ക് കൈമാറുന്നുവെന്ന ആരോപണത്തിലാണ് പരിഹാസം. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് രാഹുല്‍ മോദിയെ പരിഹസിച്ചത്.
എന്റെ പേര് നരേന്ദ്ര മോദി. ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി. എന്റെ ആപ്പില്‍ കയറിയാല്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും എന്റെ സുഹൃത്തുക്കളായ അമേരിക്കന്‍ കമ്പനികള്‍ക്ക് നല്‍കുന്നതാണ്”- രാഹുല്‍ ഗാന്ധി.
പതിവുപോലെ നിര്‍ണായകമായ ഈ വാര്‍ത്തയും മൂടിവയ്ക്കുന്ന മുഖ്യധാര മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
നരേന്ദ്ര മോദി ആപ്പില്‍ പ്രൊഫൈല്‍ നിര്‍മ്മിക്കുന്ന ആളിന്റെ ഉപകരണത്തെകുറിച്ചുള്ള വിവരങ്ങളും അതുപോലെ തന്നെ വ്യക്തി വിവരങ്ങളും അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിന്റെ ഉടമസ്ഥതയിലുള്ള in.wzrkt.com എന്ന ഡൊമൈനിലേക്ക് കൈമാറുന്നുണ്ടെന്നാണ് ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍ എല്ലിയോട്ട് അല്‍ഡേഴ്‌സന്റെ വെളിപ്പെടുത്തല്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്