×

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്​തീനിലെത്തി.

പ്രസിഡന്‍റ് ​െമഹമൂദ് അബ്ബാസുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ ഫലസ്​തീന്‍ ജനതക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഇന്ത്യയു​െട പിന്തുണ അറിയിക്കും. റമല്ലയില്‍ നടക്കുന്ന കൂടിക്കാഴ്ചക്കു ശേഷം നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും. വൈകിട്ട് ആറരക്ക്​ യു.എ.ഇ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തുന്ന മോദിയെ കിരീടവകാശി വിമാനത്താവളത്തില്‍ സ്വീകരിക്കും. യു.എ.ഇക്കു ശേഷം ഒമാനും സന്ദര്‍ശിച്ച്‌​ തിങ്കളാഴ്​ച മോദി ഇന്ത്യയിലേക്ക്​ മടങ്ങും. ഇന്ത്യയില്‍ നിന്ന്​ ഫലസ്​തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ്​ മോദി.

ഡല്‍ഹിയില്‍ നിന്ന്​ ജോര്‍ദാന്‍ തലസ്​ഥാനമായ അമ്മനിലെത്തിയ മോദി അവിടെ നിന്ന് ഹെലികോപ്​റ്ററില്‍ വഴിയാണ്​ റമല്ലയില്‍ എത്തിയത്​. ആദ്യം യാസര്‍ അറഫത്തി​​െന്‍റ ശവകൂടിരത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്ന മോദി അറഫത്ത് മ്യൂസിയവും കാണും. ശേഷം പ്രസിഡന്‍റ്​ ​െമഹമൂദ് അബ്ബാസിന്‍റെ പ്രസിഡന്‍ഷ്യല്‍ ഹെഡ്ക്വാര്‍ട്ടേഴ്സായ മുഖാറ്റയില്‍ മോദിക്ക് ആചാരപരമായ വരവേല്പ് നല്കും. തുടര്‍ന്ന്​ ​െമഹമൂദ് അബ്ബാസുമായി 45 മിനുട്ട്​ കൂടിക്കാഴ്ച നടക്കും. റാമല്ലയില്‍ സൂപ്പര്‍ സ്​ശപഷ്യാലിറ്റി ആശുപത്രി സ്​ഥാപിക്കുന്ന വിവരം മോദി പ്രഖ്യാപിക്കു​െമന്നാണ്​ കരുതുന്നത്​.

അടിസ്​ഥാന സൗകര്യങ്ങള്‍ ലഭ്യമാകാത്ത ഫലസ്​തീന്‍ ജനതക്ക്​ അവ ഒരുക്കിക്കൊടുക്കുക എന്നതാണ്​ മോദിയുടെ സന്ദര്‍ശനം കൊണ്ട്​ ഉദ്ദേശിക്കുന്നതെന്ന്​ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്​ഥന്‍ അറിയിച്ചു. ഇന്ന്​ വൈകീ​േട്ടാടെ മോദി യു.എ.ഇലേക്ക്​ തിരിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top