×

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുകരിച്ച്‌ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

വാഷിംഗ്ടണ്‍: അഫ്ഗാനിസ്തിലുള്ള യു.എസ് നയത്തെ കുറിച്ചുള്ള സംഭാഷണ മധ്യേയാണ് മോഡി പറഞ്ഞ കാര്യങ്ങള്‍ അനുകരിക്കാന്‍ ഇന്ത്യന്‍ ശൈലിയില്‍ ട്രംപ് ഹാസ്യനുകരണം നടത്തിയത്. ‘ദ വാഷിംഗ്ടണ്‍ പോസ്റ്റ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞകാര്യങ്ങള്‍ ഇന്ത്യന്‍ ശൈലിയില്‍ തന്നെ ട്രംപ് അനുകരിച്ച്‌ സംസാരിക്കുകയായിരുന്നു’ എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇത് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ വൈറ്റ് ഹൗസ് ഇതുവരെ തയ്യാറായിട്ടില്ല.

ജൂണില്‍ വൈറ്റ് ഹൗസ് സന്ദര്‍ശിച്ച വേളയില്‍ യു.എസിന്റെ അഫ്ഗാന്‍ നയത്തെ അനുകൂലിച്ച്‌ മോഡി സംസാരിച്ചിരുന്നു. ‘വളരെ കുറച്ച്‌ മാത്രം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് മറ്റൊരു രാജ്യവും ഇതുപോലെ പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു’ മോഡി പറഞ്ഞത്. അഫ്ഗാനിസ്ഥാനെ യു.എസ് ചൂഷണം ചെയ്യുകയാണെന്ന ലോകരാജ്യങ്ങളുടെ വിമര്‍ശനത്തിനിടെയാണ് മോഡി യു.എസിനെ ന്യായീകരിച്ചതെന്ന് വൈറ്റ് ഹൗസ് പറഞ്ഞിരുന്നു.

ഈ റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ ഇതാദ്യമായല്ല ട്രംപ് ഇന്ത്യക്കാരുടെ ഇംഗ്ലീഷ് ഉച്ചാരണശൈലിയെ അനുകരിക്കുന്നത്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപ് ഇന്ത്യന്‍ കോള്‍ സെന്റര്‍ പ്രതിനിധികളുടെ സംഭാഷണശൈലി അനുകരിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top