പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ ഇന്ത്യയിലേയ്ക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൗഹാനി ഫെബ്രുവരി 15 ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ചുള്ള വിവരം വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും, പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചയ്ക്കും സന്ദര്‍ശനം വഴി വെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
റൗഹാനിയുടെ ഇന്ത്യന്‍ സന്ദര്‍ശനം രാജ്യത്തിന് മുതല്‍കൂട്ടാകുമെന്നതില്‍ സംശയമില്ല. ഇന്ത്യക്ക് സാമ്ബത്തികപരമായി ഏറെ പ്രാധാന്യമുള്ള ചബഹാര്‍ തുറമുഖം കഴിഞ്ഞ ഡിസംബറിലാണ് ഇറാന്‍ യാഥാര്‍ത്ഥ്യമാക്കിയത്. ചബഹാര്‍ തുറമുഖത്തിലൂടെ ഇന്ത്യക്ക് പാക് അധീന കശ്മീരിലേക്കും, അഫ്ഗാനിസ്ഥാന്‍, ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കും എത്തിച്ചേരുവാനുള്ള പ്രധാന മാര്‍ഗ്ഗമാണ്.
ചബഹാര്‍ തുറമുറഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ തുറമുഖം യാഥാര്‍ത്ഥ്യമാകുന്നത് ഇറാന്റെ ചരിത്രത്തിലെ തന്നെ നാഴികല്ലാകുമെന്നും, ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണിതെന്നും, കടല്‍മാര്‍ഗം വ്യാപാരം സുഗമമാക്കാന്‍ കഴിയുമെന്നും റൗഹാനി പറഞ്ഞിരുന്നു. ഈ പ്രോജക്‌ട് പ്രധാനമായും വടക്കന്‍ അയല്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുകയും, പിന്നീടുള്ള ഘട്ടത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുമെന്നും റൂഹാനി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ നവംബറില്‍ ഇന്ത്യ ഇറാനിലെ ചബര്‍ തുറമുഖം വഴി അഫ്ഗാനിസ്താനിലേക്ക് ആദ്യമായി ഗോതമ്ബ് വിതരണം ചെയ്തിരുന്നു. ഇറാന്റെ ഈ പദ്ധതിയിലൂടെ ഇന്ത്യയ്ക്ക് വാണിജ്യ രംഗത്ത് മികച്ച പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്