×

പ്രണയദിനത്തില്‍ പബ്ബുകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കരു​തെന്ന്​ ബജ്​റംഗദള്‍.

ഹൈദരാബാദിലെ ബന്‍ജാര, ജൂബിലി ഹില്‍സ്​ ഏരിയകളിലെ പബ്ബ​ുടമകളോടാണ്​ ​െ​ഫബ്രുവരി14 വാല​​​െ​െന്‍റയിന്‍സ്​ ദിനത്തില്‍ പ്രത്യേക ആഘോഷങ്ങള്‍ പാടില്ലെന്ന്​ വിലക്കിയിരിക്കുന്നത്​. വാല​​​െ​െന്‍റയിന്‍സ്​ ഡേ ഭാരതസംസ്​കാരത്തിന്​ ചേര്‍ന്നതല്ലെന്നും അതിനാല്‍ ഫെബ്രുവരി 14 ന്​ യാതൊരുവിധ പരിപാടികളും സംഘടിപ്പിക്കരുതെന്നും ബജ്​റംഗദള്‍ ആവശ്യപ്പെട്ടു.

യുവാക്കള്‍ ഇന്ത്യന്‍ സംസ്​കൃതിയെ ബഹുമാനിക്കുന്നില്ലെന്നും പാശ്ചാത്ത സംസ്​കാര​ത്തെ അനുകരിക്കുന്ന പ്രവണതയാണുള്ളതെന്നും ബജ്​റംഗദള്‍ നേതാവ്​ വിശാല്‍ പ്രസാദ്​ പറഞ്ഞു.​ പ്രണയദിനം പോലുള്ള ആഘോഷങ്ങള്‍ ചെറുപ്പക്കാരുടെ തൊഴിലിനെ പോലും ബാധിക്കുന്നുണ്ട്​. ഇത്തരക്കാര്‍ പൊതുസമൂഹത്തിന്​ തന്നെ ശല്യമാണെന്നും വിശാല്‍ പ്രസാദ്​ പറഞ്ഞു.
െഹൈദരാബാദ്​ നഗരത്തിലെ കടകളിലും ഗിഫ്​റ്റ്​ ഷോപ്പുകളിലും പ്രണയദിന സമ്മാനങ്ങളുടെ വന്‍ വില്‍പനയാണ്​ നടക്കുന്നത്​. പ്രണയദിനത്തോടനുബന്ധിച്ച്‌​ നഗരത്തില്‍ പൊലീസ്​ കനത്ത സുരക്ഷയാണ്​ ഒരുക്കിയിരിക്കുന്നത്​.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top