×

പൊതു ആവശ്യങ്ങള്‍ക്ക് നിലംനികത്തുന്നതിന് ഇളവ് നല്‍കുന്നത് സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് മാത്രം

തിരുവനന്തപുരം: സി.പി.എം-സി.പി.ഐ നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച്‌ തീരുമാനമുണ്ടായത്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതിക്കൊപ്പമാണ് നിയമത്തിലെ പത്താം വകുപ്പില്‍ ഭേദഗതി കൊണ്ടുവരാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച നിര്‍ദേശം വന്നത്. പൊതു ആവശ്യങ്ങള്‍ക്ക് സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിലം നികത്താന്‍ അനുവദിക്കണമെന്ന വ്യവസായ വകുപ്പിന്റെ നിര്‍ദേശം പരിഗണിച്ചായിരുന്നു അത്.

സര്‍ക്കാര്‍ കാര്യങ്ങള്‍ക്കോ സര്‍ക്കാരിന് നേരിട്ട് പങ്കാളിത്തമുള്ള കാര്യങ്ങള്‍ക്കോ മാത്രമായിരിക്കും. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഇളവ് നല്‍കണമെന്ന വ്യവസ്ഥ വ്യവസായ വകുപ്പിന്റെ ആവശ്യപ്രകാരം എടുത്തുമാറ്റിയാല്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി.

ഗെയില്‍ വാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ പലയിടത്തും നെല്‍ വയലുകള്‍ ഉണ്ട്. ഇത് നികത്തി പദ്ധതി നടപ്പാക്കുന്നതിനെ പ്രാദേശിക ഭരണകൂടം എതിര്‍ക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് പത്താംവകുപ്പില്‍ ഭേദഗതി വേണമെന്ന ആവശ്യം വ്യവസായ വകുപ്പ് മുന്നോട്ടുവന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സി.പി.എം-സി.പി.ഐ നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് ഇളവ് സംബന്ധിച്ച്‌ തീരുമാനമുണ്ടായത്. ഇന്നു വൈകിട്ട് ഇതു സംബന്ധിച്ച്‌ ഔദ്യോഗിക തീരുമാനം പുറത്തുവന്നേക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top