പൊതുപണം കൊള്ളയടിക്കുന്നത് അനുവദിക്കില്ല -പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സാമ്ബത്തിക തട്ടിപ്പു കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുപണം കൊള്ളയടിക്കുന്നത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തട്ടിപ്പുകള്‍ തടയാന്‍, മേല്േനാട്ട ചുമതലയുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മോദി നിര്‍ദേശിച്ചു. 11,400 കോടി രൂപയുടെ പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പുകേസില്‍ ദിവസങ്ങള്‍ക്കുശേഷമാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞത്.
സാമ്ബത്തിക തട്ടിപ്പ് കേസുകളില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. ഇത് തുടരും. പൊതുപണം കൊള്ളയടിക്കുന്നത് അനുവദിക്കില്ല. വ്യവസ്ഥകള്‍ നിര്‍മിക്കാനും ധാര്‍മികത നിലനിര്‍ത്താനും ബാധ്യതയുള്ളവര്‍ തങ്ങളുടെ ഉത്തരവാദിത്തം ജാഗ്രതയോടെ നിര്‍വഹിക്കണം. ഇക്കാര്യത്തില്‍ മേല്‍നോട്ട, നിരീക്ഷണ ചുമതലയുള്ളവര്‍ അതി ശ്രദ്ധചെലുത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കേസിലെ മുഖ്യപ്രതി നീരവ് മോദിയുെടയോ പി.എന്‍.ബിയുെടയോ പേര് പരാമര്‍ശിച്ചില്ല. ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്