×

പെരിയാറിന്റെ പ്രതിമകള്‍ക്ക് പൊലീസ് സുരക്ഷ വേണ്ട; തമിഴര്‍ സംരക്ഷണമൊരുക്കുമെന്ന് കമല്‍

ചെന്നൈ: പെരിയാറിന്റെ പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ ഹാസന്‍ രംഗത്ത്. തമിഴ്നാട്ടില്‍ പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമകള്‍ക്ക് പോലീസ് സുരക്ഷ നല്‍കേണ്ടെന്നും തമിഴര്‍ തന്നെ പ്രതിമ സംരക്ഷിക്കുമെന്നും കമല്‍ പറഞ്ഞു.

തിരുപ്പത്തൂരില്‍ പെരിയാറിന്റെ പ്രതിമയ്ക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പെരിയാറിന്റെ പ്രതിമകള്‍ക്കു പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തമിഴ്നാട്ടില്‍ ബിജെപി ഭരണത്തിലെത്തിയാല്‍ ആദ്യം ഇല്ലാതാക്കുക പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന ബിജെപി നേതാവ് എച്ച്‌. രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് തിരുപ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ സ്ഥാപിച്ചിരുന്ന പെരിയാര്‍ പ്രതിമ അക്രമികള്‍ നശിപ്പിച്ചത്.

വെറുമൊരു പ്രതിമയിലല്ല ഞങ്ങളുടെ ഹൃദയത്തിലാണ് പെരിയാര്‍ ജീവിക്കുന്നതെന്ന് നടന്‍ സത്യരാജും പ്രതികരിച്ചിരുന്നു. അധികാരം കൊണ്ടോ കരുത്തു കൊണ്ടോ പട്ടാളത്തെ കൊണ്ടോ ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും പെരിയാറിനെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയ രാജ മാപ്പ് പറയണമെന്നും അദ്ദേഹത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സത്യരാജ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top