×

പെണ്‍ സിനിമാ കൂട്ടായ്മക്കെതിരെ റേറ്റിംഗ് പൊങ്കാല

തിരുവനന്തപുരം: കസബയുമായി ബന്ധപ്പെട്ട് നടി പാര്‍വതി തുടങ്ങി വച്ച വിവാദത്തിലേക്ക് സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് കൂടി എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. മമ്മൂട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലേഖനം വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതോടെ ഒരു കൂട്ടം ആരാധകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നായപ്പോള്‍ ലേഖനം ഡീലീറ്റ് ചെയ്തെങ്കിലും ആരാധകര്‍ അടങ്ങുന്ന മട്ടില്ല. സിനിമയില്‍ തമ്മില്‍ തല്ലുണ്ടാക്കുന്ന ഫെമിനിച്ചികള്‍ക്ക് പിന്തുണയില്ലെന്ന് പ്രഖ്യാപിച്ച്‌ ഒരു കൂട്ടം ആരാധകര്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫെയ്സ്ബുക്ക് പേജില്‍ റേറ്റിംഗ് പൊങ്കാല നടത്തുകയാണിപ്പോള്‍.

ആയിരക്കണക്കിന് സ്ത്രീകളുള്ള മലയാള സിനിമാ മേഖലയില്‍ വെറും 18 പേര്‍ മാത്രമുള്ള സംഘടനക്ക് ‘കളക്ടീവ്’ എന്ന വാക്ക് ചേരില്ലെന്നും പകരം ‘സെലക്ടീവ്’ എന്ന് വിളിക്കുന്നതാകും ഉത്തമമെന്നും ഒരു ആരാധകന്‍ റിവ്യൂയില്‍ കുറിച്ചു. യഥാര്‍ത്ഥ ജീവിതത്തില്‍ നടിമാര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ഇത്തരമാളുകള്‍ ഒരു സിനിമയിലെ സീനിനെച്ചൊല്ലി തര്‍ക്കമുണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്ന് മറ്റൊരാള്‍. എന്തായാലും അഞ്ചിന് മുകളില്‍ റേറ്റിംഗ് ഉണ്ടായിരുന്ന വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫെയ്സ്ബുക്ക് പേജ് മണിക്കൂറുകള്‍ കൊണ്ട് 2.2 എന്ന റേറ്റിംഗിലേക്ക് താണു.

അതേസമയം, ഈ ക്യാംപയിനെ എതിര്‍ത്ത് കൊണ്ടും വിമന്‍ ഇന്‍ സിനിമ കളക്ടീവിന് പിന്തുണ അര്‍പ്പിച്ച്‌ കൊണ്ടും മറ്റൊരു കൂട്ടര്‍ കൂടി രംഗത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു റേറ്റിംഗ് പൊങ്കാല കൂടി വൈറാലായി. കളിയുടെ അവസാനം ആര് ജയിക്കുമെന്ന് കണ്ടറിയാം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top