×

പുത്തന്‍ ഹൈബ്രിഡ് ടെക്നോളജിയുമായി സ്കോര്‍പ്പിയോ

ഒന്നു കളംമാറ്റി ചവിട്ടാമെന്ന തീരുമാനത്തില്‍ മഹീന്ദ്ര സ്‍കോര്‍പിയോയില്‍ പുതിയ മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റമുള്‍പ്പെടുത്തി അവതരിപ്പിക്കുന്നു. നിലവിലുള്ള മൈക്രോ ഹൈബ്രിഡ് സിസ്റ്റത്തിനു പകരമായിട്ടാണ് ഇന്റെല്ലി-ഹൈബ്രിഡ് എന്നപേരില്‍ പുതിയ ഹൈബ്രിഡ് സിസ്റ്റമെത്തിക്കുന്നത്.

 

മഹീന്ദ്ര വിപണിയിലെത്തിക്കുന്ന പുത്തന്‍ കാറുകള്‍

ഡ്രൈവിംഗ് വേളയില്‍ എന്‍ജിന്‍ കൂടുതല്‍ ക്ഷമതകൈവരിക്കുന്നതിനും സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റമായിട്ടു കൂടിയാണിത് പ്രവര്‍ത്തിക്കുന്നത്. പുതിയ ഹൈബ്രിഡ് സിസ്റ്റമുള്‍പ്പെടുത്തിയിട്ടുള്ള മോഡലിനെ ഉടന്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മഹീന്ദ്ര.

Source: malayalam.drivespark.com

സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റത്തിനു പുറമെ ക്ഷമതയേറിയ വലുപ്പമേറിയ ബാറ്ററി, ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ മോട്ടര്‍, ബ്രേക്ക് എനര്‍ജി വീണ്ടെടുക്കാനുള്ള സംവിധാനം എന്നിവയാണ് പുതിയ ഹൈബ്രിഡ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top