×

പുതുവത്സര രാത്രിയില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയാതെ വാട്ട്സ് ആപ്പ് നിശ്ചലമായി.

ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നു വാട്ട്സ് ആപ്പില്‍ പുതുവത്സര സന്ദേശങ്ങള്‍ പ്രവഹിച്ചതോടെ സന്ദേശങ്ങള്‍ കൈമാറാനാകാതെ ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായ വാട്ടസ് ആപ്പ് നിശ്ചലമാകുകായായിരുന്നു. പുതുവത്സരം പ്രമാണിച്ചു സന്ദേശമയയക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വന്‍ വര്‍ധനവാണു വാട്ട്സ് ആപ്പിന്റെ ട്രാഫിക്കിനെ ബാധിച്ചത്.

ഇതോടെ പുതിയ സന്ദേശങ്ങള്‍ അയക്കാന്‍ കഴിയാതെയും അയച്ച സന്ദേശങ്ങള്‍ എത്തിച്ചേരാതെയും വാട്ടസ് ആപ്പ് നിശ്ചലമായി. രാത്രി 12 മണിക്കു ശേഷം ഒരു മണിക്കൂറോളം ഈ അവസ്ഥ തുടര്‍ന്നു. ഇതിനു ശേഷമാണു ആപ്ലിക്കേഷന്‍ പ്രര്‍ത്തന ക്ഷമമായത്. വാട്ടസ് ആപ്പ് നിശ്ചലമായത് ട്രോള്‍ ഗ്രൂപ്പുകള്‍ ആഘോഷമാക്കുകയും ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top