×

പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിക്ക് ജാമ്യം

തിരുവനന്തപുരം: പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷന്‍ കേസില്‍ നടനും എം പിയുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണം. അന്വേഷണത്തില്‍ ഇടപെടരുതെന്നും ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കാനും കോടതി സുരേഷ് ഗോപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നികുതി ഒഴിവാക്കുന്നതിന്റെ ഭാഗമായി വാഹനം പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് കേസ്.

മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണ പരമ്ബരയിലാണ് നടന്മാരായ സുരേഷ് ഗോപി, ഫഹദ് ഫാസില്‍, നടി അമലാ പോള്‍ എന്നിവര്‍ പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top