പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ ; സുരേഷ് ഗോപിയുടെ അറസ്റ്റ് 10 ദിവസത്തേക്ക് കൂടി തടഞ്ഞു
കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എം.പിയെ അറസ്റ്റ് ചെയ്യുന്നത് കോടതി 10 ദിവസത്തേക്ക് കൂടി തടഞ്ഞു. കേസ് പരിഗണിച്ച ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതും കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
കേരളത്തിലുള്ളവര്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് പുതുച്ചേരി വിലാസത്തില്‍ വ്യാജ രജിസ്ട്രേഷന്‍ നടത്തിക്കൊടുക്കുന്നതിനായി ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇതിനായി ഒരു സിന്‍ഡിക്കേറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
പുതുച്ചേരിയില്‍ മോട്ടോര്‍ വാഹനവ കുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 1500 ഓളം വ്യാജ വിലാസങ്ങള്‍ കണ്ടെത്തി. ഒരേ മേല്‍വിലാസത്തില്‍ തന്നെ പല വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്താനും കഴിഞ്ഞുവെന്ന് കോടതിയില്‍ അന്വേഷണ സംഘം അറിയിച്ചു.
സുരേഷ് ഗോപി കേസിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ലന്നും കോടതിയെ അറിയിച്ചു.
സുരേഷ് ഗോപിയുടെ കാര്‍ ഓവര്‍ സ്പീഡിന് അടക്കം പിടിക്കപ്പെട്ടു. അതനുസരിച്ച് പുതുച്ചേരിയിലെ വിലാസത്തില്‍ നോട്ടീസ് അയച്ചെങ്കിലും അങ്ങനെയൊരു ആളില്ല എന്ന അറിയിപ്പില്‍ തിരിച്ചുവരുകയുണ്ടായെന്നും കോടതി വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്