പുതിയ ബസ് നിരക്ക് ഇന്ന് അര്ധരാത്രി മുതല്
കോട്ടയം: പുതുക്കിയ ബസ് ചാര്ജ് ബുധനാഴ്ച അര്ധരാത്രി നിലവില് വരും. മിനിമം നിരക്ക് ഏഴുരൂപയില് നിന്ന് എട്ടാകും. ഒാര്ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ് എന്നിവയിലെ യാത്രക്കാര് മിനിമം ദൂരത്തിന് ഇനി എട്ടുരൂപ നല്കണം. ഇൗ ബസുകളില് നിലവില് ഒമ്ബത് രൂപ നല്കി യാത്രചെയ്തവര് അടുത്തദിവസം മുതല് പത്തുരൂപ നല്കണം. പത്തുരൂപ 12 ആയാണ് ഉയരുന്നത്.
ഫാസ്റ്റ് പാസഞ്ചര് ബസുകളില് മിനിമം നിരക്ക് പത്തു രൂപയില്നിന്ന് പതിനൊന്നായും സൂപ്പര് ഫാസ്റ്റില് 13രൂപ 15ആയും ഉയരും. സൂപ്പര് എക്സ്പ്രസില് രണ്ടു രൂപയുെടയും(22 രൂപ) ഹൈടെക് എ.സി ബസുകളില് നാലു രൂപയുടെയും (44) വര്ധന വരുത്തിയിട്ടുണ്ട്. സൂപ്പര് ഡീലക്സില് മിനിമം ചാര്ജ് 28ല് നിന്ന് 30 ആയാണ് ഉയരുന്നത്. വോള്വോ ബസുകളില് മിനിമം ചാര്ജ് നാല്പതില്നിന്ന് 45 രൂപയാകും.
വിദ്യാര്ഥികളുടെ മിനിമം നിരക്കില് മാറ്റമില്ലെങ്കിലും രണ്ടുരൂപ മുതല് മുകളിലോട്ട് വര്ധിക്കുന്ന സ്ലാബുകളില് കൂടുന്ന തുകയുടെ 25 ശതമാനം കൂടി ഈടാക്കാനും സര്ക്കാര് അനുമതി നല്കിയിട്ടുണ്ട്. 2014ലാണ് അവസാനമായി സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്ധിപ്പിച്ചത്. നിരക്ക് വര്ധിക്കുന്നതോടെ കെ.എസ്.ആര്.ടി.സിക്ക് ദിനം പ്രതി 23ലക്ഷം രൂപ അധികവരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്