×

പിവി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിയിലെ പാര്‍ക്കില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍.

തിരുവനന്തപുരം: മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലും പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

തൊഴില്‍ നല്‍കുന്നവര്‍ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഇത് സംബന്ധിച്ച്‌ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പരിശോധിച്ച്‌ വേണ്ട നടപടികള്‍ കൈകൊള്ളുമെന്നും നിയമം പാലിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം പിവി അന്‍വറിനെതിരെ നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും വ്യക്തമാക്കി. എംഎല്‍എയ്ക്കെതിരായ റിപ്പോര്‍ട്ടില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നീലക്കുറിഞ്ഞി വിഷയത്തില്‍ ഹരിത ട്രൈബ്യൂണലിനെ സമീപിക്കുന്നത് തന്നെ ബാധിക്കില്ലെന്നും വകുപ്പ് ആരാണെന്ന് നോക്കിയില്ല പാര്‍ട്ടി തീരുമാനമെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പി വി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ പി വി അന്‍വറിന്റെ നിയമലംഘനം സ്ഥിരീകരിച്ചതായാണ് സൂചന. 14 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

ആര്‍ഡിഒ നല്‍കിയ റിപ്പോര്‍ട്ടില്‍ തടയണ പൊളിച്ച്‌ മാറ്റാന്‍ നിര്‍ദേശമുണ്ട്. എംഎല്‍എ ദുരന്ത നിവാരണ നിയമം പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിലെ തുടര്‍ നടപടികളെ സംബന്ധിച്ച്‌ കളക്ടര്‍ തീരുമാനിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top