പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പഞ്ചായത്ത് യു.ഡി ക്ലാര്‍ക്കിനെ സസ്പെന്റ് ചെയ്തു
കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പഞ്ചായത്ത് യു.ഡി ക്ലാര്‍ക്കിനെ സസ്പെന്റ് ചെയ്തു.കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ.പി.ഇ.ഒ യുടെ മുന്‍ ജില്ലാ പ്രസിഡന്റും ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് യു.ഡി ക്ലാര്‍ക്കുമായ പി.ജയരാജനാണ് നടപടിക്കു വിധേയനായത്.
ചെളി നിറഞ്ഞ വയലില്‍ ഷൂസും കൈയുറയും ധരിച്ച് ഞാറു നടാനിറങ്ങിയ മുഖ്യമന്ത്രിയുടെ ഫോട്ടോ ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തതിനാണ് സസ്പെന്‍ഷന്‍. സര്‍വ്വീസ് ചട്ടം ലംഘിച്ചുവെന്നാണ് ജയരാജനെതിരെയുള്ള കുറ്റം.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജയരാജന്‍ ഫോട്ടോ ഷെയര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ജയരാജനെതിരെ നടപടിയെടുത്തത്. കാസര്‍കോട്ടെ പഞ്ചായത്ത് ഡപ്പ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ പെര്‍ഫോമന്‍സ് ഓഡിറ്ററായിരിക്കെയാണ് ജയരാജന്‍ ഫെയ്സ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. മാതമംഗലം വെള്ളോറ സ്വദേശിയാണ് ജയരാജന്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്