പിഎഫ് വരിക്കാര്‍ക്ക് ഓഹരിയിലെ നിക്ഷേപത്തിന്റെ വിപണി മൂല്യം എത്രയെന്ന് ഇനിമുതല്‍ പരിശോധിക്കാം.
ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട അക്കൗണ്ടിങ് നയം കഴിഞ്ഞ ദിവസം ചേര്‍ന്ന ഇപിഎഫ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗം അംഗീകരിച്ചു.
പിഎഫ് വരിക്കാര്‍ക്ക് ഓഹരിയിലെ നിക്ഷേപത്തിന്റെ വിപണി മൂല്യം എത്രയെന്ന് ഇനിമുതല്‍ പരിശോധിക്കാം.
ഇതുപ്രകാരം 15 ശതമാനംവരുന്ന ഓഹരിയിലെ നിക്ഷേപം മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍പോലെ വരിക്കരുടെ അക്കൗണ്ടില്‍ വരവുവെയ്ക്കും.
നിലവില്‍ പിഎഫ് നിക്ഷേപത്തില്‍ 15 ശതമാനമാണ് ഇടിഎഫ് വഴി ഓഹരിയില്‍ നിക്ഷേപിക്കുന്നത്. വരിക്കാര്‍ക്ക് പരമാവധി നേട്ടം നല്‍കുകയെന്ന ലക്ഷ്യത്തോടെ 2015ലാണ് ഇടിഎഫില്‍ നിക്ഷേപം തുടങ്ങിയത്.
ബാക്കിയുള്ള തുക ഡെറ്റ് പദ്ധതികളിലുമാണ് നിക്ഷേപിക്കുന്നത്. അതായത് 85 ശതമാനം തുകയുടെ പലിശ നിരക്ക് കാലാകാലങ്ങളില്‍ ഇപിഎഫ്‌ഒ നിശ്ചയിക്കും.
ഇതു പ്രകാരം പലിശയടക്കമുള്ള തുകയാണ് പിന്‍വലിക്കുമ്ബോള്‍ വരിക്കാര്‍ക്ക് ലഭിക്കുക. 4.5 കോടി വരിക്കാര്‍ക്ക് ഓഹരി നിക്ഷേപത്തിന്റെ നേട്ടം ലഭിക്കും.
15 ശതമാനം ഓഹരി നിക്ഷേപവിവരങ്ങള്‍ വരിക്കാരന്റെ മറ്റൊരു അക്കൗണ്ടിലാണ് സൂക്ഷിക്കുക. പിഎഫ് നിക്ഷേപം പിന്‍വലിക്കുമ്ബോള്‍ ഈ യൂണിറ്റുകള്‍ പണമാക്കിമാറ്റാം.
വിപണി വില പരിശോധിക്കാന്‍ സാധിക്കുന്നതിനാല്‍ ഓഹരി നിക്ഷേപത്തിലെ നേട്ടവും കോട്ടവും വിലയിരുത്തി എപ്പോള്‍ പിന്‍വലിക്കണമെന്ന് നിക്ഷേപകന് തീരുമാനിക്കുകയും ചെയ്യാം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്