×

പിഎന്‍ബി തട്ടിപ്പ്: ഐസിഐസിഐ, ആക്സിസ് ബാങ്ക് മേധാവികള്‍ക്ക് സമന്‍സ്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ചില സ്വകാര്യ ബാങ്കുകള്‍ക്കും അന്വേഷണ സംഘത്തിന്റെ സമന്‍സ്. ഐസിഐസിഐ, ആക്സിസ് ബാങ്ക് മേധാവിമാര്‍ക്കാണ് സമന്‍സ് അയച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അന്വേഷണ സംഘത്തിനു മുമ്ബാകെ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

ഐസിഐസിഐ സി.ഇ.ഒയും എം.ഡിയുമായ ചന്ദ്ര കോച്ചാര്‍, ആക്സിസ് ബാങ്ക് എം.ഡി ഷൈഖ ശര്‍മ്മ എന്നിവര്‍ക്കാണ് സമന്‍സ് അയച്ചത്. മെഹുല്‍ ചോക്സിയുടെ ഗീതാജ്ഞലി ഗ്രൂപ്പിന് വായ്പ അനുവദിച്ചതുമായ ബന്ധപ്പെട്ടാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്‌എഫ്‌ഐഒ) സമന്‍സ് അയച്ചത്.

ഗീതാഞ്ജലി ഗ്രൂപ്പിന് വായ്പ അനുവദിച്ച 31 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ടതാണ് ഐസിഐസിഐയും ആക്സിസും. ചോക്സിയുമായി ബന്ധപ്പെട്ട 73 കമ്ബനികള്‍ സി.ബി.ഐയുടേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും എസ്‌എഫ്‌ഐഒയുടേയും നിരീക്ഷണത്തിലാണ്.

2010 നവംബറിനും 2014 ഏപ്രിലിനും ഇടയില്‍ 31 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 5,280 കോടി രൂപ ഗീതാഞ്ജലി ഗ്രൂപ്പ് വായ്പ എടുത്തിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ദേന ബാങ്ക്, എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്‍ഡസ്ലാന്‍ഡ് ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്റ് സിന്ദ് ബാങ്ക്, സ്റ്റാന്‍ഡാര്‍ഡ് ചാര്‍റ്റേര്‍ഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനെര്‍ ആന്റ് ജയ്പൂര്‍, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക്, വിജയ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസ്, കാത്തലിക് സിറിയന്‍ ബാങ്ക്, ലക്ഷമി വിലാസ് ബാങ്ക്, ജമ്മു ആന്റ് കശ്മീര്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊേേഴ്സ് എന്നിവയാണ് ചോക്സിക്ക് വായ്പ നല്‍കിയ ബാങ്കുകള്‍

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top