പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം
ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റുകൂടി സംയോജിപ്പിച്ച കേന്ദ്രബജറ്റ് വ്യാഴാഴ്ച. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിെന്റ ഇരുസഭകളുടെയും സംയുക്ത യോഗത്തെ സെന്‍ട്രല്‍ ഹാളില്‍ അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം. മോദി സര്‍ക്കാറിെന്റ ഭാവി നയനിലപാടുകള്‍ രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ നിഴലിക്കും.
2019ല്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ബി.ജെ.പി സര്‍ക്കാറിെന്റ അവസാനത്തെ സമ്ബൂര്‍ണ ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കുക. റെയില്‍വേ ബജറ്റും പൊതുബജറ്റും കൂട്ടിച്ചേര്‍ത്ത രണ്ടാമത്തെ ബജറ്റാണ് ഇക്കുറി അവതരിപ്പിക്കുന്നത്. ഫെബ്രുവരിയിലെ അവസാന ദിവസത്തില്‍നിന്ന് ആദ്യദിനത്തിലേക്ക് ബജറ്റ് അവതരണം മാറ്റിയതും പ്രത്യേക റെയില്‍ ബജറ്റ് അവതരണം വേണ്ടെന്നു വെച്ചതും കഴിഞ്ഞ വര്‍ഷമാണ്. രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്ന തിങ്കളാഴ്ചതന്നെ സാമ്ബത്തിക സര്‍വേ പാര്‍ലമെന്റില്‍ വെക്കും. സാമ്ബത്തിക രംഗത്തിെന്റ ചിത്രം വരച്ചുകാട്ടുന്നതാണ് സാമ്ബത്തിക സര്‍വേ. മാന്ദ്യം പിടിമുറുക്കിയിരിക്കേ, ഏറെ താല്പര്യത്തോടെയാണ് സര്‍വേഫലത്തിന് സാമ്ബത്തിക വിദഗ്ധര്‍ കാത്തിരിക്കുന്നത്.
ചൊവ്വയും ബുധനും പാര്‍ലമെന്റിന് അവധിയാണ്. ബജറ്റ് അവതരണവും രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയും നടക്കുന്ന ആദ്യപാദ സമ്മേളനം ഇൗ മാസം ഒമ്ബതു വരെയാണ്. മാര്‍ച്ച് അഞ്ചു മുതല്‍ ഏപ്രില്‍ ആറു വരെയാണ് രണ്ടാംഘട്ട ബജറ്റ് സമ്മേളനം. രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാതെ പോയ മുത്തലാഖ് ബില്‍ ബജറ്റ് സമ്മേളനത്തില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഒ.ബി.സി കമീഷന് ബില്‍ പാസാക്കാനുള്ള നീക്കവുമുണ്ട്. രണ്ടും രാഷ്ട്രീയ കോലാഹലങ്ങള്‍ ഉയര്‍ത്തും.
സഭ സമ്മേളനം സമാധാനപരമാക്കാന്‍ സ്പീക്കര്‍ സുമിത്ര മഹാജനും സര്‍ക്കാറും വെവ്വേറെ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഞായറാഴ്ച നടക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്