×

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍, ഏപ്രില്‍ 6ന് സമാപിക്കും

ന്യൂഡെല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും.ജനുവരി അവസാനം തുടങ്ങി കഴിഞ്ഞമാസം ഒമ്ബതിന് അവസാനിച്ച സമ്മേളനത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി ഒരുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഏപ്രില്‍ ആറുവരെ നീണ്ടുനില്‍ക്കുന്ന രണ്ടാം ഘട്ടം തുടങ്ങുന്നത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് നരേന്ദ്രമോഡി സര്‍ക്കാര്‍. എന്നാല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ (പി.എന്‍.ബി.) ക്രമക്കേടുള്‍പ്പെടെയുള്ള സാമ്ബത്തിക തട്ടിപ്പ് ഉന്നയിച്ച്‌ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ പദ്ധതി.

നീരവ് മോദിയെ ഇന്ത്യയില്‍ നിന്ന് രക്ഷപെടാന്‍ സഹായിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്ന ആരോപണം പ്രതിപക്ഷം സഭയിലും ഉന്നയിക്കും. അതേസമയം വായ്പ തട്ടിപ്പ് ആരംഭിച്ചത് കോണ്‍ഗ്രസ് ഭരണകാലത്ത് ആണെന്ന് ഭരണപക്ഷവും ആരോപിക്കും.

ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ചും ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടും തെലുഗുദേശം (ടി.ഡി.പി.), വൈ.എസ്.ആര്‍. കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളംവച്ചതിനാല്‍ ആദ്യ സെഷന്‍ പലപ്പോഴും തടസ്സപ്പെട്ടിരുന്നു. ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തു നിന്നുള്ള അംഗങ്ങള്‍ ശാന്തരാവുമെന്നത് സര്‍ക്കാറിന് ആശ്വാസമാണ്.

അടുത്ത മാസത്തോടെ രാജ്യസഭയില്‍ സീറ്റ് നിലയില്‍ വര്‍ദ്ധനയുണ്ടാവുമെന്നതും ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top