×

പാക്ക് അധീന കശ്മീര്‍ അതിര്‍ത്തിയില്‍ ചൈന – പാക്കിസ്ഥാന്‍ സംയുക്ത പട്രോളിങ്; ചിത്രങ്ങള്‍

ബെയ്ജിങ്• പാക്ക് അധീന കശ്മീരിന്റെ അതിര്‍ത്തിയില്‍ ചൈനയും പാക്കിസ്ഥാനും സംയുക്ത പട്രോളിങ് നടത്തി. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലായിരുന്നു പട്രോളിങ്. ഇവിടെനിന്നു നൂറിലേറെ ഉയിഗുര്‍ മുസ്ലിംകള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കുന്നതെന്നാണു വിവരം.

ചൈനീസ് സമൂഹത്തിന്റെയും സംവിധാനത്തിന്റെയും ഭാഗമായി മതപ്രവര്‍ത്തനം നടത്തണമെന്ന് പ്രസിഡന്റ് ഷി ചിന്‍പിങ് മുസ്‍ലിംകള്‍ക്കു നിര്‍ദേശം നല്‍കിയതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പാക്കിസ്ഥാനും ചൈനയും സംയുക്തമായി പട്രോളിങ് നടത്തുന്നതിന്റെ ചിത്രങ്ങള്‍ ചൈനീസ് ദേശീയ മാധ്യമമായ പീപ്പിള്‍സ് ഡെയ്ലി പുറത്തുവിട്ടിട്ടുണ്ട്.

2014 മുതല്‍ പാക്ക് അധീന കശ്മീര്‍ അതിര്‍ത്തിയില്‍ ചൈന പട്രോളിങ് നടത്തുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളും ഒരുമിക്കുന്നത് ആദ്യമായാണ്. ഇത്തരമൊരു നീക്കത്തിനുപിന്നിലെ കാരണമെന്താണെന്നു വ്യക്തമായിട്ടില്ല. പാക്ക് അധീന കശ്മീരിലുള്ള പാക്കിസ്ഥാന്റെ അനധികൃത കയ്യേറ്റം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ഇന്ത്യ – ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ വന്‍തോതില്‍ സൈനിക വിന്യാസം നടത്തുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top