×

പറമ്ബിക്കുളം-ആളിയാര്‍ പദ്ധതി;കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കണം – മുഖ്യമന്ത്രി

കരാര്‍ പ്രകാരമുള്ള വെള്ളം കേരളത്തിന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്.

ഉഭയകക്ഷി കരാര്‍ പ്രകാരം ചിറ്റൂര്‍ പുഴയിലെ മണക്കടവ് ചിറ വഴി ഫെബ്രുവരി 15 വരെ പ്രതിദിനം 400 ക്യൂസെക്സ് (സെക്കന്റില്‍ 400 ഘനയടി) വെളളമാണ് ലഭിക്കേണ്ടത്. എന്നാല്‍ ആവശ്യമായ വെള്ളം വിട്ടുനല്‍കാന്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

(മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ.)

പറമ്ബിക്കുളം-ആളിയാര്‍ പദ്ധതിയില്‍നിന്ന് കരാര്‍ പ്രകാരം കേരളത്തിന് 400 ക്യൂസെക്സ് വെളളം ലഭിക്കുമെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് കത്തയച്ചു.

ഉഭയകക്ഷി കരാര്‍ പ്രകാരം ചിറ്റൂര്‍ പുഴയിലെ മണക്കടവ് ചിറ വഴി ഫെബ്രുവരി 15 വരെ ദിവസം 400 ക്യൂസെക്സ് (സെക്കന്റില്‍ 400 ഘനയടി) വെളളമാണ് ലഭിക്കേണ്ടത്. എന്നാല്‍ ആവശ്യമായ വെള്ളം വിട്ടുനല്‍കാന്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ഫെബ്രുവരി 6-ന് 131 ക്യൂസെക്സും 7-ന് 67 ക്യൂസെക്സും മാത്രമാണ് വിട്ടുതന്നത്. ഫെബ്രുവരി 8-ന് രാവിലെ 8 മണിക്ക് രേഖപ്പെടുത്തിയത് വെറും 32 ക്യൂസെക്സ് മാത്രമാണ്. ഈ നിലയിലുളള വെളളത്തിന്റെ കുറവും കരാര്‍ ലംഘനവും ഉത്കണ്ഠയുളവാക്കുന്നതാണ്. ഫെബ്രുവരി 15 വരെ 400 ക്യൂസെക്സ് വെളളം നല്‍കണമെന്നും തുടര്‍ന്നുളള വിഹിതത്തിന്റെ കാര്യം ഫെബ്രുവരി 10-ന് ചെന്നൈയില്‍ ജോയന്റ് വാട്ടര്‍ റഗുലേറ്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് നിശ്ചയിക്കണമെന്നുമാണ് ജനുവരി 19-ന് ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നത്.

കരാര്‍ പ്രകാരമുളള വെളളം ലഭിക്കാത്തത് പാലക്കാട് ജില്ലയിലെ കര്‍ഷകരെ കടുത്ത പ്രയാസത്തിലാക്കിയിരിക്കയാണ്. വരള്‍ച്ചയും നെല്‍കൃഷിനാശവുമായിരിക്കും ഇതിന്റെ ഫലം. ജില്ലയില്‍ ഇപ്പോള്‍ തന്നെ കുടിവെളളത്തിന് ക്ഷാമമുണ്ട്.

വിഷമം പിടിച്ച ഈ സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി പ്രത്യേകം ഇടപെട്ട് ഫെബ്രുവരി 15 വരെ കേരളത്തിന് കരാര്‍ പ്രകാരമുളള 400 ക്യൂസെക്സ് വെളളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top