പരസ്പരെ ഭയപ്പെടേണ്ടവരല്ല സ്ത്രീയും പുരുഷനും. പുരുഷെന്റ വിജയത്തിന് പിന്നില്‍ സ്ത്രീയും സ്ത്രീയുടെ വിജയത്തിന് പിന്നില്‍ പുരുഷനുമുണ്ടാകും- മമ്ത മോഹന്‍ദാസ്
ഷാര്‍ജ:പ്രതികരിച്ചുപോയാല്‍ സ്ര്തീകളെ ഫെമിനെസ്റ്റെന്ന് വിളിച്ച് ഭയപ്പാട് സൃഷ്ടിക്കുകയാണെന്ന് നടി മമ്താ മോഹന്‍ദാസ്. ഷാര്‍ജയില്‍ ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച കമോണ്‍ കേരള ഇന്‍ഡോ അറബ് വാണിജ്യ^സാംസ്കാരിക നിക്ഷേപ പരിപാടിയില്‍ ഇന്‍ഡോ അറബ് വനിതാ സംരഭക പുരസ്കാരങ്ങള്‍ വിതരണം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഒാരോ മനുഷ്യര്‍ക്കും ജീവിക്കാനും സ്വപ്നം കാണാനും അവ സാക്ഷാല്‍ക്കരിക്കാനും അവകാശമുണ്ട്. ആ മൗലിക അവകാശം ഒരാള്‍ക്കൂം നിഷേധിക്കപ്പെട്ടുകൂടാ. സ്ത്രീയും പുരുഷനും പരസ്പരം ഭയത്തോടെ കാണേണ്ടവരല്ലെന്നും മമ്ത പറഞ്ഞു.
പഴയകാലത്ത് നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ വായ് തുറന്നാല്‍ അവരെ ഫെമിനെസ്റ്റെന്ന് വിളിക്കുകയാണ്.ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ്. പരസ്പരെ ഭയപ്പെടേണ്ടവരല്ല സ്ത്രീയും പുരുഷനും.
പുരുഷെന്റ വിജയത്തിന് പിന്നില്‍ സ്ത്രീയും സ്ത്രീയുടെ വിജയത്തിന് പിന്നില്‍ പുരുഷനുമുണ്ടാകും. തന്റെ വിജയത്തിന് പിന്നിലെ പുരുഷന്‍ അച്ഛനാണെന്നും മമ്ത പറഞ്ഞു. മമ്ത മോഹന്‍ദാസിന് ഗള്‍ഫ് മാധ്യമത്തിെന്റ ഉപഹാരം സാബില്‍ പാലസ് അഡ്മിനിസ്ട്രേറ്റര്‍ റിയാസ് ചേലേരി സമര്‍പ്പിച്ചു. റഷ അല്‍ ദന്‍ഹാനി, ഷഫീന യൂസുഫലി, ഡോ. റീന അനില്‍കുമാര്‍, ലിസ മായന്‍ എന്നിവര്‍ വനിതാ സംരഭക പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര് വികെ ഹംസ അബ്ബാസ്‍, ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ എന്നിവര്‍ സംബന്ധിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്