പകര്‍ച്ച വ്യാധി നിയന്ത്രണം ;വിപുലമായ പരിപാടികളുമായി സർക്കാർ
തിരുവനന്തപുരം : പകര്‍ച്ച വ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും വിപുലമായ പരിപാടികളുമായി സര്‍ക്കാര്‍.
തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ വഴി ഈ മാസം തന്നെ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം.
ഖര-ദ്രവ മാലിന്യ സംസ്കരണത്തിലുള്ള അപാകതകള്‍ പരിഹരിക്കുന്നതിനാവും പ്രധാന ഊന്നല്‍. ജലക്ഷാമം പരിഹരിക്കുക കൊതുകു നിര്‍മ്മാര്‍ജനം എന്നിവയാണ് മറ്റ് പ്രധാന അജണ്ടകള്‍.
വാര്‍ഡുതല ആരോഗ്യ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ ശുചിയായി സൂക്ഷിക്കും, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്ബ് എന്നിവയും സംഘടിപ്പിക്കും.
ജലക്ഷാമമുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ശുദ്ധജലവിതരണം ഉറപ്പാക്കും. ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഓടകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും ശുചീകരണവും ഉറപ്പാക്കാനും തീരുമാനിച്ചു.
കൊതുക് പെരുകുന്നത് തടയാന്‍ പൊതുജന പങ്കാളിത്തത്തോടെ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
മന്ത്രിമാരായ കെ. കെ.ശൈലജ, എ.കെ.ബാലന്‍, ടി.പി.രാമകൃഷ്ണന്‍, ജി.സുധാകരന്‍, കെ.ടി.ജലീല്‍, കെ.രാജു, സി.രവീന്ദ്രനാഥ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്