×

നോട്ടു നിരോധനം; 2 ലക്ഷം ചെറുകിട വ്യവസായങ്ങള്‍ അടച്ചു പൂട്ടിയെന്ന് തോമസ് ഐസക്

തിരുവനന്തപുരം: നോട്ടു നിരോധനത്തിലൂടെ സംസ്ഥാനത്ത് രണ്ടു ലക്ഷത്തോളം ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്നെന്ന്
മന്ത്രി തോമസ് ഐസക്.

നോട്ടു നിരോധനം മൂലം പത്ത് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നും നിര്‍മാണ മേഖലയേയും അസംഘടിത മേഖലയേയും നിരോധനം സാരമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഡിജിറ്റല്‍ ഇടപാട് എന്ന ആശയം പരാജയപ്പെട്ടു. മാത്രമല്ല നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ നോട്ടുകള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ടെന്നും ഡിജിറ്റല്‍ ഇടപാടില്‍ നേരത്തെ വര്‍ധന രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ അതും കുറഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു.

ജിഎസ്ടി വരുമാനത്തില്‍ ഇതുവരെ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നികുതി അടക്കാത്തവര്‍ക്കെതിരെ സംസ്ഥാന ജിഎസ്ടി വകുപ്പ് നോട്ടീസ് അയക്കുകയാണെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top