×

നിര്‍ഭയയുടെ അമ്മയെ കുറിച്ച്‌ വിവാദ പരാമര്‍ശം നടത്തി വെട്ടിലായി കര്‍ണാടക മുന്‍ ഡിജിപി

ബെംഗളൂരു: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ ഇരയായ നിര്‍ഭയേയും അമ്മയേയും കുറിച്ച്‌ വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക മുന്‍ ഡിജിപിയുടെ നടപടി വിവാദത്തിലായി. നിര്‍ഭയയുടെ അമ്മ ആശാദേവിയടക്കമുള്ളവരെ ആദരിക്കുന്ന ചടങ്ങിനിടയിലായിരുന്നു കര്‍ണാടക മുന്‍ ഡിജിപി എച്ച്‌.ടി.സംഗ്ലിയാന വിവാദപ്രസ്ഥാവന നടത്തിയത്.

നിര്‍ഭയയുടെ അമ്മയ്ക്ക് മികച്ച ശരീര പ്രകൃതിയാണ് ഉള്ളത്. അപ്പോള്‍ ഇവരുടെ മകള്‍ എത്ര സുന്ദരിയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളുവെന്നാണ് ചടങ്ങില്‍ വെച്ച്‌ സംഗ്ലിയാന പറഞ്ഞത്. കൂടാതെ സ്ത്രീകള്‍ക്ക് നല്‍കിയ സുരക്ഷാ നിര്‍ദേശങ്ങളും വിവാദമായിരിക്കുകയാണ്. ആരെങ്കിലും ബലംപ്രയോഗിക്കാന്‍ നോക്കിയാല്‍ കീഴടങ്ങുക. അതാണ് സുരക്ഷിതം. കൊല്ലപ്പെടുന്നതിനേക്കാള്‍ ജീവന്‍ രക്ഷിക്കുകയാണ് വേണ്ടതെന്നുമായിരുന്നു അദ്ദേഹം കൊടുത്ത നിര്‍ദേശം.

പ്രസംഗത്തിനിടയില്‍ സംഗ്ലിയാനയുടെ പരാമര്‍ശത്തിനിടെ ചടങ്ങില്‍ പങ്കെടുത്തവര്‍ തന്നെയാണ് രംഗത്തെത്തിയത്. കഠിനപ്രയത്നം നടത്തുന്ന സ്ത്രീകളെ ആദരിക്കുന്നതായിരുന്നു ചടങ്ങ്.

Dailyhunt

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top