നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും
തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ നിരകളില്‍ ഏറെ ആശയക്കുഴപ്പവും ഭിന്നതയും നിലനില്‍ക്കെ അടുത്ത സാമ്ബത്തികവര്‍ഷത്തെ ബജറ്റ് അവതരണത്തിന് നിയമസഭ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാകും സമ്മേളനം ആരംഭിക്കുക. എതിരാളികള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ഇരുപക്ഷത്തിനും വിഷയമേറെയാണ്. മുന്‍മന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ നീക്കം നടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സമ്മേളനം.
ജനതാദള്‍ (യു) മുന്നണി വിട്ട ക്ഷീണത്തിലാണ് യു.ഡി.എഫ്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് ശേഷം മറ്റൊരു പാര്‍ട്ടി കൂടി യു.ഡി.എഫ് വിട്ടത് ഇടതുമുന്നണിക്ക് ആഹ്ലാദം പകരുന്നു. കാല് കൈയേറ്റ ആരോപണത്തില്‍ തോമസ് ചാണ്ടിയുടെ രാജിയും കേസും എന്‍.സി.പിയുടെ ലേബലില്‍ മറ്റ് പാര്‍ട്ടിക്കാരെ മന്ത്രിയാക്കാന്‍ നടത്തുന്ന നീക്കവും യു.ഡി.എഫിനും ആയുധമാകും. കൊട്ടക്കമ്ബൂര്‍ വിഷയത്തില്‍ അടക്കം സി.പി.എം-സി.പി.െഎ തര്‍ക്കങ്ങള്‍ ആളിക്കത്തിക്കാനും യു.ഡി.എഫ് ശ്രമിക്കും. ഒാഖി അടക്കം സര്‍ക്കാര്‍ മറുപടി പറയേണ്ട വിഷയങ്ങള്‍ ഏറെയുണ്ട്.
സോളാര്‍ വിഷയം പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം ഉപയോഗിക്കും. അതേസമയം, പ്രതിപക്ഷം ഇപ്പോഴും പലചേരികളിലാണ്. സര്‍ക്കാറിനെതിരെ പ്രതിപക്ഷത്തുനിന്ന് യോജിച്ച നീക്കത്തിന് സാധ്യത വിരളമാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്