×

നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരങ്ങള്‍ക്ക് സന്ദേശങ്ങളയക്കാം;വാട്ട്സാപ്പ് ബ്രോഡ്കാസ്റ്റ് ഒരുങ്ങുന്നു

മെസ്സേജിങ്ങ് ആപ്ലിക്കേഷനുകളില്‍ കൂടുതല്‍ പ്രചാരമുള്ള ആപ്ലിക്കേഷനാണ് വാട്ട്സാപ്പ്.

വ്യക്തിഗത മെസ്സേജുകള്‍ അയയ്ക്കാന്‍ എളുപ്പവും 256 പേരെ ഉള്‍ക്കൊള്ളിക്കാവുന്ന ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനുള്ള സൗകര്യവും വാട്ട്സാപ്പ് ഒരുക്കുന്നുണ്ട്.

കൂടാതെ 256 പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബ്രോഡ്കാസ്റ്റ് ലിസ്റ്റ് സൃഷ്ടിക്കാനുള്ള സൗകര്യവും ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങള്‍ ബ്രോഡ്കാസ്റ്റ് ചെയ്യുവാനുള്ള സംവിധാനവും ഒരുക്കാനാണ് വാട്ട്സാപ്പ് ലക്ഷ്യമിടുന്നത്.

മാര്‍ക്കറ്റിങ്ങിനും മറ്റു സേവനങ്ങള്‍ക്കും ഒന്നിലധികം വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഉപഭോക്താക്കള്‍ക്കും പുതിയ സൗകര്യം വളരെ ഉപയോഗപ്രദമാകുമെന്നാണ് വിവരം.

ഒന്നില്‍ കൂടുതല്‍ ഗ്രൂപ്പുകളില്‍ അംഗത്വമുള്ള ഉപഭോക്താവിന് എല്ലാ ഗ്രൂപ്പുകളെയും ഒരു ബ്രോഡ്കാസ്റ്റ് ലിസ്റ്റില്‍ ഉള്‍കൊള്ളിക്കുവാന്‍ സാധിക്കും. ബ്രോഡ്കാസ്റ്റ് ലിസ്റ്റിലേക്ക് സന്ദേശം അയയ്ക്കുമ്ബോള്‍ സന്ദേശം എല്ലാ ഗ്രൂപ്പുകളിലെ അംഗങ്ങളിലേക്കും എത്തിച്ചേരും.

256 ഗ്രൂപ്പുകള്‍ ഒരു ഗ്രൂപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ സാധിക്കും എന്നാണ് വിവരം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top