×

നിങ്ങള്‍ പകര്‍ത്തുന്ന മനോഹരമായ അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളില്‍ നിന്ന് പോലും സാമ്ബത്തികലാഭം കിട്ടിയാലോ? അതിനൊരു അവസരം ഒരുക്കുകയാണ് ഗ്ലിംറ്റ് (Glymt)എന്ന ആപ്ലിക്കേഷന്‍

സ്മാര്‍ട്ഫോണുകളില്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ ഇഷ്ടമുള്ളവരായിരിക്കും നിങ്ങള്‍. ചിലപ്പോള്‍ പകര്‍ത്തുന്ന വീഡിയോകള്‍ അതിമനോഹരവുമായിരിക്കും. എന്നാല്‍ ഇങ്ങനെ പകര്‍ത്തുന്ന വീഡിയോകള്‍ കൊണ്ട് നിങ്ങള്‍ സ്വയം നിര്‍വൃതിയണയുകയല്ലാതേ നിങ്ങള്‍ക്ക് അതില്‍ നിന്ന് വലിയ സാമ്ബത്തിക ലാഭമൊന്നും ഉണ്ടാവണമെന്നില്ല.

എന്നാല്‍ നിങ്ങള്‍ പകര്‍ത്തുന്ന മനോഹരമായ അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളില്‍ നിന്ന് പോലും സാമ്ബത്തികലാഭം കിട്ടിയാലോ? അതിനൊരു അവസരം ഒരുക്കുകയാണ് ഗ്ലിംറ്റ് (Glymt)എന്ന ആപ്ലിക്കേഷന്‍. പോര്‍ച്ചുഗലിലെ ബ്രാഗ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗ്ലിംറ്റ്.

നിങ്ങള്‍ പകര്‍ത്തുന്ന അഞ്ച് സെക്കന്റ് മുതല്‍ 20 സെക്കന്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ വിവിധ ബ്രാന്റുകള്‍ക്ക് വില്‍ക്കാന്‍ ഗ്ലിംറ്റ് നിങ്ങളെ സഹായിക്കും. നിങ്ങളുടെ വീഡിയോകളുടെ ഉടമസ്ഥാവകാശം നിങ്ങള്‍ക്ക് ഇവിടെ സ്ഥാപിക്കുകയും ചെയ്യാം.

ഗ്ലിംറ്റില്‍ നിങ്ങള്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകള്‍ മനോഹരവും പൂര്‍ണമായും നിങ്ങള്‍ പകര്‍ത്തിയതും ആയിരിക്കണം എന്നതാണ് ഇതിനുള്ള പ്രധാന നിബന്ധന.

ഗ്ലിംറ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ വെബ്സൈറ്റ് വഴിയോ വീഡിയോ അപ്ലോഡ് ചെയ്യാം.ആക്ഷന്‍ ക്യാമറയിലോ, ഡിഎസ്‌എല്‍ആറിലോ പകര്‍ത്തിയ ദൃശ്യങ്ങളാണെങ്കില്‍ അവ ഗ്ലിംറ്റിന്റെ വെബ്സൈറ്റ് വഴി അപ് ലോഡ് ചെയ്താല്‍ മതി.

വിവിധ ബ്രാന്റുകളും ചലച്ചിത്രപ്രവര്‍ത്തകരുമായിരിക്കും നിങ്ങളുടെ വീഡിയോയുടെ ആവശ്യക്കാര്‍. അവരുടെ വിവിധ പ്രൊജക്റ്റുകള്‍ക്ക് വേണ്ടിയായിരിക്കും ഈ വീഡിയോകള്‍ വാങ്ങുക. അവര്‍ക്ക് വേണ്ട വീഡിയോ ദൃശ്യങ്ങള്‍ അവര്‍ നേരിട്ട് നിങ്ങളോട് ആവശ്യപ്പെടുകയും ചെയ്യും. നിങ്ങളുടെ താല്പര്യമനുസരിച്ച്‌ അവര്‍ക്ക് ആവശ്യമായ ദൃശ്യം പകര്‍ത്തി നല്‍കിയാല്‍ മാത്രം മതി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top