×

നാടിനു വേണ്ടി പൊരുതി ജീവന്‍ ത്യജിച്ച പട്ടാളക്കാരുടെ മക്കളുടെ വിദ്യാഭ്യാസ സഹായം വെട്ടികുറക്കരുതെന്ന് നാവിക സേനാ മേധാവി

ന്യൂഡല്‍ഹി: നാടിനു വേണ്ടി പൊരുതി ജീവന്‍ ത്യജിച്ച പട്ടാളക്കാരുടെ മക്കളുടെ വിദ്യാഭ്യാസ സഹായം വെട്ടികുറക്കരുതെന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ.

പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് അയച്ച കത്തിലാണ് സുനില്‍ ലാന്‍ബ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോ കണാതായതോ അംഗവൈകല്യം സംഭവിച്ചതോ ആയ പട്ടാളക്കാരുടെ മക്കളുടെ ട്യൂഷന്‍ ഫീസ്, പുസ്തകങ്ങള്‍ക്കുള്ള ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവയെല്ലാം കേന്ദ്രസര്‍ക്കാരാണ് പൂര്‍ണമായും വഹിച്ചിരുന്നത്.

ഏഴാം ശമ്ബളകമ്മീഷന്റെ നിര്‍ദേശ പ്രകാരം പതിനായിരം രൂപയായി നിശ്ചയിച്ചു. ഇത് പിന്‍വലിക്കണമെന്നും പഴയ രൂപത്തിലാക്കണമെന്നുമാണ് നാവിക സേനാ തലവന്‍ സുനില്‍ ലാന്‍ബ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം ഏറ്റവും കുറഞ്ഞത് 3400 കുട്ടികളുടെ പഠനസഹായത്തിനെങ്കിലും തിരച്ചടിയുണ്ടാക്കും. ഇതുണ്ടാവാന്‍ പാടില്ലെന്നും സുനില്‍ ലാന്‍ബ കത്തില്‍ വ്യക്തമാക്കി.

1971ലെ യുദ്ധ വിജയത്തിന് ശേഷമായിരുന്നു കുട്ടികളുടെ പഠന സഹായം ഏറ്റെടുക്കുന്ന പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം തുടക്കം കുറിച്ചത്.

‘തങ്ങളുടെ ഉറ്റവര്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം നടത്തിയതും പോരാടിയതും രാജ്യം അംഗീകരിക്കുന്നു എന്ന് സര്‍ക്കാര്‍ നല്‍കുന്ന സഹായത്തിലൂടെ പട്ടാളക്കാരുടെ കുടുംബങ്ങള്‍ക്ക് ബോധ്യമാകുന്നുണ്ട്. രക്തസാക്ഷിയായി കഴിഞ്ഞാലും സൈന്യം എപ്പോഴും കൂടെയുണ്ടാകുമെന്നുള്ള ഒരു വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു’ എന്ന് സുനില്‍ ലാന്‍ബ കത്തില്‍ പറയുന്നു.

എന്നാല്‍ വിദ്യാഭ്യാസ സഹായം വെട്ടിക്കുറക്കുന്നത് പോലുള്ള തീരുമാനം അവര്‍ക്ക് സൈന്യത്തിലുള്ള വിശ്വാസം കുറക്കുമെന്നും സുനില്‍ ലാന്‍ബ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top