നയന്‍ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് വീണ്ടും നിർമ്മാണരംഗത്ത്

സംവിധായകന്‍ കമലിന്റെ മകനായ ജെനൂസ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന നയന്‍ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് വീണ്ടും നിര്‍മ്മാതാവാകുന്നു. നേരത്തെ ആഗസ്റ്റ് സിനിമാസിന്റെ പാര്‍ട്ണറായിരുന്നു പൃഥ്വിരാജ്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 100ഡേയ്സ് ഓഫ് ലവിന് ശേഷം ജെനൂസ് മുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് നയന്‍. ഒമ്ബത് ദിവസം കൊണ്ട് നടക്കുന്ന ഒരു കഥ പറയുന്ന ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ് പൃഥ്വിരാജിന്.
ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. നിത്യാമേനോനെയും പാര്‍വതിയെയും പരിഗണിച്ചിരുന്നെങ്കിലും ഇതില്‍ മാറ്റമുണ്ടായേക്കാമെന്നും സൂചനയുണ്ട്. അടുത്ത മാസം തിരുവനന്തപുരത്ത് ചിത്രീകരണമാരംഭിക്കും. മണാലിയാണ് മറ്റൊരു ലൊക്കേഷന്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്